എറണാകുളം: നെടുമ്പാശേരി വിമാനത്താവളത്തില്‍ വന്‍ കള്ളനോട്ടു വേട്ട. പത്ത് ലക്ഷം രൂപയുടെ കള്ളനോട്ടാണ് എമിറേറ്റ്‌സ് വിമാനത്തില്‍ നിന്നും വന്ന യാത്രക്കാരില്‍ നിന്ന് പിടികൂടിയത്.

Ads By Google

ബാഗില്‍ ഒളിപ്പിച്ച നിലയിലായിരുന്നു നോട്ടുകള്‍. സംശയം തോന്നിയ കസ്റ്റംസ് ബാഗ് പരിശോധിക്കുകയായിരുന്നു.

Subscribe Us:

നെടുമ്പാശേരി വഴി കള്ളനോട്ട് കേരളത്തിലെത്തിക്കുന്ന സംഭവങ്ങള്‍ നേരത്തേ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

കള്ളനോട്ട് കൈവശം വെച്ചിരുന്ന മലപ്പുറം സ്വദേശി ആബിദിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാളെ ചോദ്യം ചെയ്ത് വരികയാണ്. ദുബായില്‍ നിന്നാണ് ഇയാള്‍ നെടുമ്പാശ്ശേരിയില്‍ എത്തിയത്.

അഞ്ഞൂറിന്റെ കെട്ടുകളായാണ് നോട്ടുകള്‍ സൂക്ഷിച്ചത്. കസ്റ്റംസ് കമ്മീഷണര്‍ ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഇന്ന് രാവിലെ 8 30 ഓടെയാണ് സംഭവം.

നേരത്തെ കരിപ്പൂരില്‍ നിന്നും കള്ളനോട്ടുകള്‍ പിടിച്ചെടുത്ത സംഭവം ഉണ്ടായിട്ടുണ്ട്. ഇതില്‍ അന്വേഷണം നടന്നു വരികയാണ്.