കോഴിക്കോട്: കല്ലായിയില്‍ നോട്ടുകെട്ടുകള്‍ കത്തിയ നിലയില്‍ കണ്ടെത്തി. 100 രൂപയുടെ 25 നോട്ടുകളാണ് കണ്ടെത്തിയത്. ഇത് വ്യാജനോട്ടുകളാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

പ്രദേശത്ത് പുല്ലിന് തീപിടച്ചപ്പോള്‍ അണക്കാനെത്തിയ മീഞ്ചന്ത ഫയര്‍ ഫോഴ്‌സാണ് നോട്ടുകെട്ടുകള്‍ കണ്ടത്. ഇത് പിന്നീട് പന്നിയങ്കര സി.ഐക്ക് കൈമാറി. പരിശോധനയിലാണ് ഇത് വ്യാജ നോട്ടുകളാണെന്ന് വ്യക്തമായത്.