നാദാപുരം: വളയത്ത് സി.പി.ഐ.എം പ്രവര്‍ത്തകന്റെ വീടിനുനേരെ നടന്ന ആക്രണം ജനം.ടിവിയിലെ മാധ്യമപ്രവര്‍ത്തകനെതിരെയെന്നാക്കി സംഘപരിവാറിന്റെ വ്യാജ പ്രചരണം. കുറുവന്തേരി റോഡില്‍ ബി.ജെ.പി പ്രവര്‍ത്തകനായ ആവലാതിന്റവിട നാണുവിന്റെ മകനും മാധ്യമപ്രവര്‍ത്തകനുമായ അഭിലാഷിന്റെ വീട് ആക്രമിക്കപ്പെട്ടു എന്ന തരത്തിലായിരുന്നു പ്രചരണം.

‘മാധ്യമപ്രവര്‍ത്തകന്റെ വീടിനു നേരെ ബോംബേറ്’ എന്ന തലക്കെട്ടിലാണ് ജന്മഭൂമി വ്യാജവാര്‍ത്ത നല്‍കിയത്. ജന്മഭൂമി കോഴിക്കോട് റിപ്പോര്‍ട്ടര്‍ എ.എന്‍ അഭിലാഷിന്റെ വീടിനുനേരെയാണ് ബോംബേറുണ്ടായതെന്നാണ് വാര്‍ത്തയില്‍ പറയുന്നത്.

നാദാപുരം മേഖലകളില്‍ സി.പി.ഐ.എമ്മിന്റെ നേതൃത്വത്തില്‍ അക്രമികങ്ങളും ബോംബേറും നടന്നുവരുന്ന സാഹചര്യത്തിലാണ് സംഭവം എന്നു പറഞ്ഞുകൊണ്ട് അക്രമത്തിന്റെ ഉത്തരവാദിത്തം പരോക്ഷമായി സി.പി.ഐ.എമ്മിന്റെ തലയില്‍ കെട്ടിവെയ്ക്കാനും വാര്‍ത്തയിലൂടെ ശ്രമിക്കുന്നുണ്ട്.


Must Read: ‘എന്റെ നുഴങ്ങുകയറ്റം അതുക്കും മേലെ’ കുമ്മനത്തെ ട്രോളി കലക്ടര്‍ ബ്രോ 


വ്യാജ വാര്‍ത്ത വിശ്വസിച്ച് സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഡി.ജി.പി ഓഫീസില്‍ നിന്ന് പൊലീസിന് സന്ദേശം ലഭിച്ചു. തുടര്‍ന്ന് പൊലീസ് മാധ്യമപ്രവര്‍ത്തകനെ തേടി നടന്നു. ഒടുക്കം വളയം പൊലീസ് നാണുവിന്റെ വീട്ടിലെത്തി പരിശോധന നടത്തി. വീടിനു നേരെ ബോംബേറുണ്ടായിട്ടില്ലെന്ന് ഉറപ്പുവരുത്തിയാണ് പൊലീസ് മടങ്ങിയത്.

കുറുവന്തേരി റോഡില്‍ സി.പി.ഐ.എം പ്രവര്‍ത്തകന്റെ വീടിനു നേരെ ബോംബെറിഞ്ഞ സംഭവം വളച്ചൊടിച്ചായിരുന്നു പ്രചരണം. ചാനലുകളില്‍ ഫ്‌ലാഷ് ന്യൂസ് വന്നതോടെ നാട്ടുകാര്‍ നാണുവിന്റെ വീട്ടിലെത്തി നാട്ടുകാരും സ്‌ഫോടനത്തക്കുറിച്ച് അന്വേഷിച്ചു. തന്റെ വീടിന് നേരെ ആരും ബോംബെറിഞ്ഞിട്ടെല്ലെന്നാണ് അദ്ദേഹം പറഞ്ഞത്.