എഡിറ്റര്‍
എഡിറ്റര്‍
കാവ്യയ്‌ക്കെതിരെ ഇന്റര്‍നെറ്റില്‍ വ്യാജ വാര്‍ത്ത: നിഷ്പക്ഷ അന്വേഷണത്തിന് ഉത്തരവ്
എഡിറ്റര്‍
Friday 7th March 2014 11:00pm

kavya4

ഇന്റര്‍നെറ്റില്‍ വ്യാജ വിവാഹ വാര്‍ത്ത നല്‍കി നടി കാവ്യ മാധവനെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ നിഷ്പക്ഷ അന്വേഷണത്തിന് സംസ്ഥാന മനുഷ്യാവകാശ കമീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ജെ.ബി. കോശി ഉത്തരവിട്ടു.

സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്യപ്പെട്ട സ്റ്റീഫന്റെ ഭാര്യ ആനിയുടെ പരാതിയിലാണ് ഉത്തരവ്.

വാര്‍ത്തയുമായി സ്റ്റീഫന് ഒരു ബന്ധവുമില്ലെന്നാണ് പരാതിയില്‍ പറയുന്നത്.

സഹോദരന്റെ പേരിലുള്ള വെബ്‌സൈറ്റില്‍ ആലപ്പുഴ സ്വദേശിനി പോസ്റ്റ് ചെയ്ത വാര്‍ത്തയുടെ പേരില്‍ ഭര്‍ത്താവിനെ അറസ്റ്റ് ചെയ്‌തെന്നാണ് പരാതി.

രോഗിയായ സഹോദരനാണ് സൈറ്റിന്റെ ഉടമയെന്നും എന്നാല്‍ വാര്‍ത്ത പോസ്റ്റ് ചെയ്തത് തങ്ങളോ സഹോദരനോ അല്ലെന്നുമാണ് ആനി പരാതിയില്‍ പറയുന്നത്.

ഇത് സംബന്ധിച്ച് കൂടുതല്‍ പരാതിയുണ്ടെങ്കില്‍ പരാതികാരിക്ക് കോടതിയെ സമീപിക്കാമെന്നും മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവില്‍ പറയുന്നു.

ഫോറംസ് ബിസാറ്റ്.കോം സൈറ്റിലാണ് കാവ്യ മാധവന്റെ വ്യാജ വിവാഹ വാര്‍ത്ത വന്നത്.

Advertisement