എഡിറ്റര്‍
എഡിറ്റര്‍
സുബഹി ബാങ്കിനെതിരെ മുഖ്യമന്ത്രിയുടെ പേരില്‍ വ്യാജ പ്രസ്താവന; സൈബര്‍ സെല്‍ അന്വേഷണം ആരംഭിച്ചു
എഡിറ്റര്‍
Friday 31st March 2017 7:50am

തൃക്കരിപ്പൂര്‍: മുഖ്യമന്ത്രിയുടെ പ്രസ്താവനയെന്ന പേരില്‍ ഫേസ്ബുക്കിലും വാട്‌സാപ്പിലും പ്രചരിക്കുന്ന വ്യാജ പ്രസ്താവനയെ കുറിച്ച് സൈബര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

മുസ്‌ളിം പള്ളികളില്‍നിന്ന് പുലര്‍ച്ചെയുളള സുബഹി ബാങ്ക് വിളി ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ടെന്നും അത് നിര്‍ത്താന്‍ സമുദായം ചിന്തിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞെന്നാണ് പ്രചരിപ്പിക്കുന്നത്. മലപ്പുറം ഉപതെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് വ്യാജപ്രചാരണമെന്ന് കരുതുന്നു.

മുസിലിംലീഗ് നിയന്ത്രണത്തിലുളള ഗ്രൂപ്പുകളില്‍ ആദ്യം പ്രചരിച്ചിരുന്ന പോസ്റ്റ്, മറ്റു ഗ്രൂപ്പുകളിലേക്കും വ്യാപിപ്പിക്കുകയാണെന്നാണ് ആരോപണം. സംഭവത്തെ തുടര്‍ന്ന് കാസര്‍കോഡ് ജില്ലയിലെ നൂറിലേറെ ഗ്രൂപ്പുകള്‍ക്കെതിരെ സൈബര്‍സെല്‍ അന്വേഷണം തുടങ്ങി. ഗ്രൂപ്പ് അഡ്മിന്‍, വാര്‍ത്ത പ്രചരിപ്പിച്ചവര്‍ എന്നിവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു.

Advertisement