ന്യൂദല്‍ഹി: വ്യാജ പൈലറ്റ് ലൈസന്‍സ് നേടിയതുമായി ബന്ധപ്പെട്ട് രണ്ടുപൈലറ്റുമാര്‍ അറസ്റ്റിലായി. വ്യാജമാര്‍ക്ക് ലിസ്റ്റുണ്ടാക്കി ലൈസന്‍സ് നേടിയെന്ന് വ്യക്തമായതിനെ തുടര്‍ന്നാണ് സ്‌പൈസ് ജെറ്റിന്റെ പൈലറ്റുമാരായ അമിത് മുന്ദ്ര, അജയ് ചൗധരി എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തത്.

ഇരുവരെയും സ്‌പൈസ് ജെറ്റ് സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. കഴിഞ്ഞയാഴ്ച്ച വ്യാജരേഖയുണ്ടാക്കി ലൈസന്‍സ് നേടിയ രണ്ടുപേര്‍ പിടിയിലായിരുന്നു. ഏതാണ്ട് 30ലധികം പൈലറ്റുമാര്‍ മതിയായ ലൈസന്‍സില്ലാതെ വിവിധ വിമാനങ്ങളില്‍ ജോലിചെയ്യുന്നുണ്ടെന്ന് റിപ്പോര്‍ട്ടുണ്ട്.

വ്യാജരേഖയുപയോഗിച്ച് ലൈസന്‍സ് നേടിയെന്ന വാര്‍ത്ത പരന്നതോടെ 4000ത്തിലധികം പൈലറ്റുമാര്‍ വ്യോമയാന മന്ത്രാലയത്തിന്റെ നിരീക്ഷണത്തിലാണ്. കോ-പൈലറ്റാകാന്‍ ഫിസിക്‌സും മാത്സും പഠിച്ച് പന്ത്രണ്ടാംക്ലാസ് പരീക്ഷ പാസാകണം. തുടര്‍ന്ന് വ്യോമയാന മന്ത്രാലയം നടത്തുന്ന പരീക്ഷ പാസാവുകയും വേണം.