തിരുവനന്തപുരം: കേന്ദ്രആഭ്യന്തര മന്ത്രിക്ക അയച്ചെന്നു കരുതുന്ന വ്യാജക്കത്തിന്റെ ഒറിജിനല്‍ ആവശ്യപ്പെടുമെന്ന് ഡി ജി പി ജേക്കബ് പുന്നൂസ് പറഞ്ഞു. കത്തുമായി ബന്ധപ്പെട്ട സംഭവങ്ങള്‍ അന്വേഷിക്കാന്‍ ഉദ്യോഗസ്ഥനെ ദില്ലിയിലേക്ക അയക്കുമെന്നും

ബാംഗ്ലൂര്‍ സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട് കേരളപോലീസിന്റെ സഹായം ഉണ്ടായിട്ടില്ലെന്ന ആരോപണം തെറ്റാണ്. പ്രതികളെ സംബന്ധിച്ച വിവരങ്ങള്‍ ബാംഗ്ലൂര്‍ പോലീസിന് നല്‍കിയത് കേരള പോലീസാണ്. അതിനിടെ കൈവെട്ടകേസ് അട്ടിമറിക്കാന്‍ പോലീസിന്റെ ഭാഗത്തുനിന്നും ശ്രമം നടക്കുന്നുവെന്ന വാര്‍ത്തയും ജേക്കബ് പുന്നുസ് നിരാകരിച്ചു.

എസ് പി റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ക്ക് കേരളകേഡറില്‍ ഐ പി എസ് നല്‍കുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെയും ആഭ്യന്തമന്ത്രിയുടേയും പേരിലുള്ള വ്യാജക്കത്താണ് കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് ലഭിച്ചത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ തിരുവനന്തപുരം കമ്മീഷണറെ ചുമതലപ്പെടുത്തിയിട്ടുണ്ട്.