എഡിറ്റര്‍
എഡിറ്റര്‍
ബി.ജെ.പി വിമതര്‍ സി.പി.ഐ.എമ്മില്‍ വരുന്നതിനെ എതിര്‍ക്കുന്നത് കപട ഇടതുപക്ഷം: പിണറായി വിജയന്‍
എഡിറ്റര്‍
Tuesday 28th January 2014 8:30pm

Pinarayi

കണ്ണൂര്‍: ബി.ജെ.പി വിമതര്‍ സി.പി.ഐ.എമ്മില്‍ വരുന്നതിനെ എതിര്‍ക്കുന്നത് കപട  ഇടതുപക്ഷമെന്ന് സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍.

പാര്‍ട്ടിയിലേക്ക് വന്ന ബി.ജെ.പി വിമതര്‍ക്ക് പാനൂരില്‍ നല്‍കിയ സ്വീകരണച്ചടങ്ങ് ഉദ്ഘാടനം ചെയ്ത് സം സാരിക്കുകയായിരുന്നു പിണറായി.

സി.പി.ഐ.എം ശകതിപ്പെടുമ്പോള്‍ സി.പി.ഐ.എമ്മിനോട് ശത്രുതയുള്ളവര്‍ക്ക് അസഹിഷ്ണുത കാണും.

മുന്‍ ബി.ജെ.പിക്കാര്‍ പാര്‍ട്ടിയില്‍ വരുന്നതോടെ പാര്‍ട്ടിയ്ക്ക് വേണ്ടി രക്തസാക്ഷികളായവര്‍ ഉയര്‍ത്തിപ്പിടിച്ച മതനിരപേക്ഷതയ്ക്ക് കൂടുതല്‍ മൂര്‍ച്ച വരികയാണ്.

ആര്‍.എസ്.എസുമായും ബി.ജെപിയുമായുമുള്ള എല്ലാ ബന്ധങ്ങളും ഉപേക്ഷിച്ച് വരുന്നത് തന്നെ വവലിയ ഒരു ചിന്തയാണ്. വാസു മാസ്റ്ററേയും അശോകനേയും പോലെയുള്ളവര്‍ വെറുതേയൊന്നും തങ്ങള്‍ പ്രവര്‍ത്തിച്ച പ്രസ്ഥാനം ഉപേക്ഷിക്കാന്‍ തയ്യാറാവുന്നവരല്ല.

കണ്ണൂരില്‍ നടന്ന സംഭവങ്ങളുടെ തുടര്‍ചലനങ്ങള്‍ കേരളത്തിലാകെ സംഭവിയ്ക്കുമോ എന്ന ഭയമാണ് വലതു പക്ഷത്തിനുള്ളത്.

അതിനാലാണ് അവര്‍ നടക്കാന്‍ പാടില്ലാത്തതാണ് നടന്നു കൊണ്ടിരിക്കുന്നത് എന്ന് വരുത്തിത്തീര്‍ക്കുന്നത്- പിണറായി പറഞ്ഞു.

ബി.ജെ.പി വിമതരെ പാര്‍ട്ടിയിലെടുക്കുന്നതില്‍ പ്രതിഷേധിച്ച് പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവായ വി.എസ് അച്യുതാനന്ദന്‍ നേരത്തേ രംഗത്തു വന്നിരുന്നു.

സി.പി.ഐ.എം പ്രവര്‍ത്തകരെ ആക്രമിച്ചവരെയാണ് ഇപ്പോള്‍ പാര്‍ട്ടി സ്വീകരിക്കുന്നതെന്നും ആരോപണം ഉയര്‍ന്നിരുന്നു.

Advertisement