ഗാന്ധിനഗര്‍: ഷൊറാബുദ്ദീന്‍ ഷെയ്ഖ് വ്യാജഏറ്റുമുട്ടലുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാറിനെതിരേ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദി രംഗത്ത്. കേസ് ഗുജറാത്തില്‍ നിന്നും മാറ്റണമെന്ന സി ബി ഐയുടെ നിലപാട് സംസ്ഥാന നീതിന്യായ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്ന് മോഡി ആരോപിച്ചു.

ഗുജറാത്തിനെ ഒരു ശത്രുസംസ്ഥാനമായാണ് കേന്ദ്രം കണക്കാക്കുന്നത്. ഗുജറാത്ത് ഇന്ത്യയിലാണെന്ന കാര്യം കേന്ദ്രം മറക്കരുത്. കഴിഞ്ഞകുറേ വര്‍ഷമായി കേന്ദ്രം തനിക്കെതിരെ കരുക്കള്‍ നീക്കുകയാണ്. അത് വിജയിക്കില്ലെന്നറിഞ്ഞ് ഇപ്പോള്‍ സംസ്ഥാന നീതിന്യായ വ്യവസ്ഥയെ തകര്‍ക്കാനാണ് ശ്രമം.മോഡി ആരോപിച്ചു. നേരത്തെ കേസ് ഗുജറാത്തിന് പുറത്തേക്ക് മാറ്റണമെന്ന് സി ബി ഐ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിരുന്നു.