ആലപ്പുഴ:വ്യാജരേഖ ചമച്ച് കോടികള്‍ തട്ടാന്‍ ശ്രമിച്ച കേസില്‍ പ്രതിപട്ടികയില്‍ സിനിമ നടനും. ഐഡിയല്‍ ട്രസ്റ്റ് ചെയര്‍മാന്‍ എംഡി രാജാവാണ് കേസിലുള്‍പ്പെട്ട സിനിമാ നടന്‍. ചെന്നൈ സ്വദേശിയായ ഇയാള്‍ ഉസ്താദ്, പത്രം തുടങ്ങിയ മലയാള ചിത്രങ്ങളിലും തമിഴ്, തെലുങ്ക് ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

കേസില്‍ നോര്‍ത്ത് പോലീസ് അറസ്റ്റുചെയ്ത ആന്ധ്രാ സ്വദേശികളായ നവീന്‍ കുമാര്‍, നിധിന്‍ എന്നിവരെ ആലപ്പുഴ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് റിമാന്‍ഡ് ചെയ്തു. ഐഡിയല്‍ ട്രസ്റ്റ് ചെയര്‍മാന്‍ സെയ്ഫുദ്ദീന്‍ കുഞ്ഞാണ് ഒന്നാം പ്രതി.

ബാങ്കുകളുടെ പേരില്‍ വ്യാജരേഖകള്‍ ചമച്ച് കോടികളുടെ തട്ടിപ്പു നടത്തി എന്നതാണ് കേസ്. ആലപ്പുഴ നോര്‍ത്ത് സി.ഐ. കെ.എ. തോമസ്, എസ്.ഐ. അബ്ദുള്‍സത്താര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്. കേസ് ഗൗരവമാര്‍ന്ന ഘട്ടത്തിലെത്തിയിട്ടും മറ്റ് ഏജന്‍സിക്കു കൈമാറാത്തതില്‍ പരക്കെ വിമര്‍ശം ഉണ്ട്. കേസ് െ്രെകംബ്രാഞ്ചിന് കൈമാറണമെന്നാവശ്യപ്പെട്ട് സഹകരണമന്ത്രി ജി. സുധാകരന്‍ ആഭ്യന്തരമന്ത്രിക്കു കത്തുനല്കിയിരുന്നു. അന്തസ്സംസ്ഥാന സംഘങ്ങള്‍ കേസില്‍ ഉള്‍പ്പെട്ടതായും കോടികളുടെ തട്ടിപ്പ് നടന്നതായും അന്വേഷണസംഘത്തിനു സൂചന ലഭിച്ചിട്ടുണ്ട്. തീവ്രവാദസംഘടനകളുമായിപ്പോലും തട്ടിപ്പുസംഘത്തിനു ബന്ധമുണ്ടെന്നാണറിയുന്നത്.

കേസില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് സൂചന. ചില ബാങ്ക് ഉദ്യോഗസ്ഥര്‍ക്കും കേസില്‍ പങ്കുള്ളതായി പോലീസ് സംശയിക്കുന്നു.