ന്യൂദല്‍ഹി: കേരളത്തില്‍ നിന്നും പിടിച്ചെടുത്ത കള്ളനോട്ടുകളില്‍ അധികവും 500 രൂപയുടേത്. കഴിഞ്ഞ മൂന്നരവര്‍ഷത്തിനിടെ കേരളത്തില്‍ നിന്നും കണ്ടെത്തിയത് ഇരുപത്തി ആറായിരത്തോളം 500 രൂപ നോട്ടുകളാണെന്ന് ദേശീയ ക്രൈം റെക്കോര്‍ഡ് ബ്യൂറോയുടെ കണക്കുകള്‍ പറയുന്നു.

Ads By Google

രണ്ട് കോടി 37 ലക്ഷം രൂപയുടെ കള്ളനോട്ടുകള്‍ സംസ്ഥാനത്ത് നിന്ന് പിടിച്ചെടുത്തതായും കണക്കില്‍ പറയുന്നു. 2009 മുതല്‍ ഈ വര്‍ഷം ജൂണ്‍ വരെ പിടിച്ചത് 500 രൂപയുടെ നോട്ടുകളാണ്. 25,979 കള്ളനോട്ടുകളാണ് 500ന്റേതായി കണ്ടെത്തിയത്.

500 രൂപയുടേതിന് പുറമേ  നൂറിന്റെയും പത്തിന്റെയും ആയിരത്തിന്റെയും കള്ളനോട്ടുകള്‍ കേരളത്തിലുണ്ട്. 100ന്റെ 5,781 കള്ളനോട്ടുകളും 50ന്റെ 4211 കള്ളനോട്ടുകളുമാണ് കണ്ടെത്തിയത്. ഈ വര്‍ഷം ജനുവരി മുതല്‍ ജൂണ്‍ വരെ പതിനൊന്നര ലക്ഷം കള്ളനോട്ടുകള്‍ പിടിച്ചെടുത്തു.

180 കേസുകളാണ് കള്ളനോട്ടുകളുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തത്. രാജ്യത്താകെ 87 കോടി രൂപയുടെ വ്യാജനോട്ടുകളാണ് കണ്ടെത്തിയത്.