അമൃത്‌സര്‍: 4.5 ലക്ഷത്തിന്റെ വ്യാജ ഇന്ത്യന്‍ കരന്‍സിയുമായി പാകിസ്ഥാനില്‍ നിന്ന് വരികയായിരുന്ന സ്ത്രീയെ അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശ് സ്വദേശിനി മെഹ്താബ് ആണ് അറസ്റ്റിലായത്.

ഗഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഇന്ത്യന്‍ കസ്റ്റ്ംസ് ഏന്റ് എമിഗ്രേഷന്‍ അധികൃതരാണ് സംജോധ എക്‌സ്പ്രസില്‍ പാകിസ്ഥാനില്‍ നിന്ന് ഇന്ത്യയിലേക്ക് വരികയായിരുന്ന ഇവരെ അമൃതസറില്‍ വെച്ച് പിടികൂടിയത്.

ഭര്‍ത്താവിനും ആറ് കുട്ടികള്‍ക്കുമൊപ്പമായിരുന്നു ഇവര്‍ തീവണ്ടിയില്‍ യാത്ര ചെയ്തത്. എന്നാല്‍ ഇഴരെ നിരപരാധികളെന്ന് കണ്ട് വിട്ടയച്ചു.