കോഴിക്കോട്: കോഴിക്കോട് റെയില്‍വേ സ്‌റ്റേഷന് സമീപം പാളത്തില്‍ കണ്ടെത്തിയ വസ്തു ബോംബല്ലെന്ന് സ്ഥിരീകരിച്ചു. ബോംബ് സ്‌ക്വാഡും പോലീസും നടത്തിയ പരിശോധനയിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

Ads By Google

ഇന്നു രാവിലെയാണ് മേല്‍പ്പാലത്തിനു സമീപം റയില്‍വേ പാളത്തില്‍ ബോംബെന്നു സംശയിക്കുന്ന വസ്തു കണ്ടെത്തിയത്.  റെയില്‍വേ പാളത്തില്‍ അറ്റകുറ്റപ്പണി നടത്തുന്ന തൊഴിലാളികളാണു വസ്തു ആദ്യം കണ്ടത്.

തുടര്‍ന്ന് ഡോഗ് സ്‌ക്വാഡും ബോംബ് സ്‌ക്വാഡും എത്തി പരിശോധന നടത്തുകയും ബോളിന് മേല്‍ ചാക്കു നൂല്‍ ചുറ്റിയതാണെന്ന് കണ്ടെത്തുകയും ചെയ്തു.

കേരള-കര്‍ണാടക അതിര്‍ത്തിയിലെ വനമേഖലകളില്‍ മാവോയിസ്റ്റ് സാന്നിധ്യം ഉറപ്പിച്ച സാഹചര്യത്തില്‍ നാടെങ്ങും പരിശോധന നടക്കുന്നതിനിടയിലാണ് ബോംബെന്ന് സംശയിക്കുന്ന വസ്തു റെയില്‍വേ സ്റ്റേഷന്‍ പരിസരത്തു നിന്നും കണ്ടെത്തിയത്.