എഡിറ്റര്‍
എഡിറ്റര്‍
ഇസ്ലാഹി സെന്റര്‍ ഖ്യു.എച്ച്.എല്‍.എസ് സെക്രട്ടറി ഹാരിസ് മങ്കടയ്ക്ക് യാത്രയയപ്പ് നല്‍കി
എഡിറ്റര്‍
Friday 12th May 2017 2:49pm

കുവൈത്ത് : പ്രവാസ ജീവിതം മതിയാക്കുന്ന ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ കേന്ദ്ര ഖുര്‍ആന്‍ ആന്റ് ഹദീസ് ലേണിംഗ് സ്‌കൂള്‍ (ഖ്യു.എച്ച്.എല്‍.എസ്) സെക്രട്ടറിയും മെഹ്ബൂല യൂണിറ്റ് പ്രസിഡന്റുമായ ഹാരിസ് മങ്കടയ്ക്ക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ കേന്ദ്ര കമ്മിറ്റി യാത്രയയപ്പ് നല്‍കി. കേരള നദ്വത്തുല്‍ മുജാഹിദീന്‍ (കെ.എന്‍.എം) സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി എ. അസ്ഗറലി നദ്വി, സെക്രട്ടറി എം. അബ്ദുറഹിമാന്‍ സലഫി എന്നിവര്‍ ഐ.ഐ.സിയുടെ ഉപഹാരം ഹാരിസ് മങ്കടയ്ക്ക് നല്‍കി.


Don’t Miss: കൊല്ലത്തെ ബീഫ് വില്‍പ്പനശാല പൂട്ടിക്കാന്‍ ബി.ജെ.പി ഹര്‍ത്താല്‍; ബീഫ് ഫെസ്റ്റ് നടത്തി സി.പി.ഐ.എം പ്രതിഷേധം


ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ കേന്ദ്ര ഖ്യു.എല്‍.എസ്, ഫൈന്‍ആര്‍ട്‌സ് എന്നീ വകുപ്പുകളുടെ സെക്രട്ടറി, അബൂഹലീഫ, അബ്ബാസിയ ശാഖകളുടെ സെക്രട്ടറി എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. മങ്കട കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറായ ഹാരിസ് കുവൈത്തില്‍ നാസര്‍ സ്‌പോട്‌സ് കമ്പനിയിലെ ഡിപാര്‍ട്ട്‌മെന്റ് സീനിയര്‍ സൂപ്രവൈസറായിരുന്നു.


Also Read: ‘താജ്മഹലും വേണ്ട താരനിശയും വേണ്ട’; അഞ്ച് ദിവസത്തെ പര്യടനം ഒറ്റദിവസത്തിലൊതുക്കി ബീബര്‍ നാട് കടന്നു; കാരണം പൊള്ളിക്കുന്നത്


സംഗമത്തില്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ പ്രസിഡന്റ് എം.ടി മുഹമ്മദ് അധ്യക്ഷത വഹിച്ചു. കെ.എന്‍.എം സംസ്ഥാന സെക്രട്ടറി എം. അബ്ദുറഹിമാന്‍ സലഫി ഐ.ഐ.സി ജനറല്‍ സെക്രട്ടറി അബ്ദുല്‍ ഹമീദ് കൊടുവള്ളി, ഉപദേശക സമിതി ചെയര്‍മാന്‍ ഇബ്രാഹിം കുട്ടി സലഫി, വൈസ് പ്രസിഡന്റുമാരായ അബ്ദുറഹിമാന്‍ അടക്കാനി, വി.എ മൊയ്തുണ്ണി, ജോ. സെക്രട്ടറി എന്‍ജി. അന്‍വര്‍ സാദത്ത് എന്നിവര്‍ പങ്കെടുത്തു.

Advertisement