എഡിറ്റര്‍
എഡിറ്റര്‍
ട്രപ്പീസ് താരമായി ഫഹദ് എത്തുന്നു
എഡിറ്റര്‍
Saturday 4th January 2014 12:47pm

fahad2

അപകടകരമായി ട്രപ്പീസ് കളിക്കുന്ന ജീനിയസായയി ##ഫഹദ് എത്തുന്നു. ജീവിതത്തിനും മരണത്തിനും ഇടയിലെ നൂല്‍പ്പാലത്തിലൂടെ സഞ്ചരിക്കുന്ന കഥാപാത്രമായാണ് ഫഹദിന്റെ വരവ്

എന്‍.എസ്. മാധവന്റെ കഥയെ ആസ്പദമാക്കിയെഴുതുന്ന പുതിയ ചിത്രത്തിലാണ് ഫഹദിന്റെ വ്യത്യസ്ത ഗെറ്റപ്പ്

നവാഗതനായ നോവിന്‍ വാസുദേവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. എഴുത്തുകാരനും മാധ്യമ പ്രവര്‍ത്തകനുമായ ടി. അരുണ്‍കുമാറാണ് ചിത്രത്തിന്റെ രചന നിര്‍വഹിക്കുന്നത്.

സിലിക്കണ്‍ മീഡിയയുടെ ബാനറില്‍ പ്രകാശ് ബാരെയാണ് ചിത്രം നിര്‍മിക്കുന്നത്. ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തി, കൊച്ചി എന്നിവിടങ്ങളാണ് പ്രധാന ലൊക്കേഷന്‍.

അന്നയും റസൂലും എന്ന വന്‍ഹിറ്റിനു ശേഷം ഛായാഗ്രാഹകന്‍ രാജീവ് രവിയും ഫഹദും വീണ്ടും ഒന്നിക്കുന്ന ചിത്രമാണിത്. അന്നയും റസൂലും എന്ന ചിത്രത്തിന്റെ സംവിധായകനായിരുന്നു രാജീവ് രവി.

ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, ഈ അടുത്തകാലത്ത് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകന്‍ അരുണ്‍കുമാര്‍ അരവിന്ദാണ് ചിത്രത്തിന്റെ എഡിറ്റര്‍.

സഞ്ജയ് ലീലാ ബന്‍സാലിയുടെ രാംലീല ഉള്‍പ്പെടെയുള്ള ബോളിവുഡ് ചിത്രങ്ങള്‍ക്ക് ശബ്ദ സംവിധാനം നിര്‍വഹിച്ച ജയദേവനാണ് ചിത്രത്തിന്റെ ശബ്ദസംവിധാനം കൈകാര്യം ചെയ്യുന്നത്.

Advertisement