എഡിറ്റര്‍
എഡിറ്റര്‍
അന്ധനായ ചിത്രകാരനായി ഫഹദ്
എഡിറ്റര്‍
Sunday 17th February 2013 12:59pm

വ്യത്യസ്ത വേഷങ്ങള്‍ ചെയ്ത് പ്രേക്ഷക ശ്രദ്ധ പിടിച്ച് പറ്റിയ ഫഹദ് ഫാസിലില്‍ നിന്നും വീണ്ടുമൊരു വ്യത്യസ്ത വേഷം കൂടി. ശ്യാമപ്രസാദിന്റെ ‘ആര്‍ട്ടിസ്റ്റ്’ എന്ന ചിത്രത്തില്‍ കാഴ്ച്ചയില്ലാത്തയാളായാണ് ഫഹദ് എത്തുന്നത്.

Ads By Google

ഫഹദ് കാഴ്ച്ചയില്ലാത്ത പെയിന്ററാകുന്ന ചിത്രത്തിലെ നായിക ആന്‍ അഗസ്റ്റിനാണ്. ഫഹദിന്റെ  ഭാര്യയുടെ വേഷത്തിലാണ് ആന്‍ എത്തുന്നത്. ഒരു അന്ധനായ ചിത്രകാരന്റെ കഥയാണ് ചിത്രം പറയുന്നത്.

സിനിമയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. ശ്യാമപ്രസാദിന്റെ കൂടെ ജോലി ചെയ്യുന്നതിന്റെ ആവേശത്തിലാണ് ഫഹദ്. തന്റെ ഏറെ നാളത്തെ സ്വപ്‌നമാണ് സഫലമാകാന്‍ പോകുന്നതെന്നാണ് ഫഹദ് പറയുന്നത്.

പ്രണയവും വിഷാദവും ഇടകലര്‍ന്ന രീതിയിലാണ് ചിത്രത്തിന്റെ കഥ പറയുന്നത്. ശ്യാമപ്രസാദ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും രചിച്ചിരിക്കുന്നത്. സിനിമയുടെ ചിത്രീകരണം ഉടന്‍ തിരുവനന്തപുരത്ത് ആരംഭിക്കും.

Advertisement