ഫഹദ് ഫാസില്‍ സത്യന്‍ അന്തിക്കാട് ചിത്രത്തില്‍ നായകനാകുന്നു. സത്യന്‍ അന്തിക്കാട് തന്നെയാണ് തന്റെ നായകനായി ഫഹദ് ഫാസിലിനെ തിരഞ്ഞെടുത്തതായി വെളിപ്പെടുത്തിയത്.

Ads By Google

ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയായി വരുന്നതേയുള്ളൂ. സത്യന്‍ അന്തിക്കാടിന്റെ മുന്‍ ചിത്രങ്ങള്‍ പോലെ കുടുംബ സദസ്സുകള്‍ക്ക് വേണ്ടിയുള്ളതാവും പുതിയ ചിത്രം.

ജീവിതത്തെ ഒട്ടും ഗൗരവത്തോടെ കാണാത്ത അവിവാഹിതനായിട്ടാണ് ഫഹദ് ചിത്രത്തില്‍ എത്തുന്നത്. ഇന്നത്തെ കാലത്തെ യുവാക്കള്‍ ജീവതത്തെയും ബന്ധങ്ങളേയും എങ്ങനെ കാണുന്നു എന്നതാണ് ചിത്രം പറയുന്നത്.

ചിത്രത്തിലെ നായികയെ ഇതുവരെ തീരുമാനിച്ചിട്ടില്ല. അര്‍ബുദ ചികിത്സയ്ക്ക് ശേഷം നടന്‍ ഇന്നസെന്റും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ടെന്നാണ് അറിയുന്നത്.

അറബിക്കഥ, ഡയമണ്ട് നെക്ലേസ് എന്നീ ചിത്രങ്ങള്‍ക്ക് തിരക്കഥയൊരുക്കിയ ഇഖ്ബാല്‍ കുറ്റിപ്പുറമാണ് ഈ ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കുന്നത്. അടുത്ത ജൂണില്‍ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കും.