Categories

‘ഗാങ്‌സ്‌റ്റെറില്‍’ ഫഹദ് ഫാസിലുണ്ടാവില്ല

fahad-fazzil-2

ആഷിഖ് അബുവിന്റെ പുതിയ സിനിമയായ  ‘ഗാങ്‌സ്റ്റെറില്‍’ ഫഹദ് ഫാസില്‍ അഭിനയിക്കില്ല.

മമ്മൂട്ടി പ്രധാന കഥാപാത്രമായി വരുന്ന സിനിമയില്‍ ഫഹദ് അഭിനയിക്കുമെന്ന് വാര്‍ത്തയുണ്ടായിരുന്നു.

ചിത്രത്തില്‍ മറ്റൊരു പ്രധാന വേഷം കൈകാര്യം ചെയ്യാന്‍ ഫഹദ് എത്തുമെന്നാണ് ആദ്യം അറിഞ്ഞത്.

എന്നാല്‍ ചിത്രത്തിന്റെ തിരക്കഥാകൃത്ത് അഹമ്മദ് സിദ്ധീഖാണ് ഫഹദ് ഫാസില്‍ ‘ഗാങ്‌സ്റ്റെറില്‍’ ഉണ്ടാവില്ലെന്ന വാര്‍ത്ത നല്‍കിയത്.

ആഷിഖ് അബുവിന്റെ ‘ടാ തടിയാ’യിലെ നായകനായ ശേഖര്‍ മേനോന്‍ ആയിരിക്കും  മമ്മൂട്ടിയോടൊപ്പം ഗാങ്‌സ്റ്റെറില്‍ വേഷമിടുക എന്നും അഹമ്മദ് സിദ്ധീഖ് പറഞ്ഞു.

നടിമാര്‍ക്ക് വേണ്ടിയുള്ള കൊണ്ടു പിടിച്ച തിരച്ചിലിലാണ് സിനിമയുടെ അണിയറക്കാര്‍ ഇപ്പോള്‍.

Tagged with: |