എഡിറ്റര്‍
എഡിറ്റര്‍
ഫഹദും നസ്രിയയും ഒന്നിക്കുന്ന ‘മണിരത്‌നം’
എഡിറ്റര്‍
Monday 27th January 2014 3:26pm

fahad-nasriya1

മണിരത്‌നം, ആദ്യം പേര് കേള്‍ക്കുമ്പോള്‍ തന്നെ തമിഴ് സൂപ്പര്‍ സംവിധായകന്‍ മണിരത്‌നത്തിന്റെ മുഖമായിരിക്കും മനസില്‍ ഓടിയെത്തുക. എന്നാല്‍ സംഗതി അതല്ല,

ഇത് ഫഹദ് ഫാസിലും നസ്രിയ നസീമും ഒന്നിക്കുന്ന പുതിയ ചിത്രത്തിന്റെ പേരാണ്. ചിത്രത്തിന്റെ പേര് പോലെ തമിഴ് സംവിധായകന്‍ മണിരത്‌നവുമായി സിനിമയ്ക്ക് ഒരു ബന്ധവുമില്ല കേട്ടോ.

മൂന്നാറു മുതല്‍ മറയൂര്‍ വരെ നടക്കുന്ന യാത്രയിലൂടെയാണ് കഥ മുന്നോട്ട് പോകുന്നത്. ഡിസംബര്‍ 31 വൈകീട്ടു മുതല്‍ ജനുവരി 1 വൈകീട്ട് വരെ നടക്കുന്ന സംഭവങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം.

ഓഡി ഷോറൂമിലെ മാനേജരായാണ് ഫഹദ് ചിത്രത്തില്‍ എത്തുന്നത്. കാമുകിയായി നസ്രിയയും വേഷമിടുന്നു. മണിരത്‌നം ഒരു പക്കാ ത്രില്ലറാണെന്നാണ് സംവിധായകന്‍ സന്തോഷ് നായര്‍ പറയുന്നത്.

അനില്‍ നാരായണനും അജിത് സി ലോകേഷുമാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. ആല്‍വിന്‍ ആന്റണി ബൈജു ജോണ്‍ റോണി മാത്യു എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്.

മൂന്നാര്‍ മറയൂര്‍ എറണാകുളം എന്നിവിടങ്ങളിലായാണ് ചിത്രീകരണം നടക്കുക.

റോഷന്‍ ആന്‍ഡ്രൂസ്, വി.എം വിനും വേണു നാഗവള്ളി, ദീപന്‍ എന്നീ സംവിധായകര്‍ക്കൊപ്പം അസോസിയേറ്റ് ഡയരക്ടറായി പ്രവര്‍ത്തിച്ച സന്തോഷ് നായരുടെ ആദ്യ സംവിധാനസംരംഭമാണ് മണിരത്‌നം.

Advertisement