Categories

ഫഹദ് മണിരത്‌നം സിനിമയില്‍…?

fahad

മലയാളിക്ക് സന്തോഷിക്കാനിതാ മറ്റൊരു അവസരവും കൂടി. ന്യൂജനറേഷന്‍ സിനിമകളിലെ അവിഭാജ്യനായകന്‍ ഫഹദ് ഫാസില്‍  മണിരത്‌നം സിനിമയിലേക്ക്.

കടലിന്റെ വിജയത്തിന് ശേഷം മണിരത്‌നം സംവിധാനം ചെയ്യാന്‍ പോകുന്ന പുതിയ സിനിമയിലെ പ്രധാന വേഷം കൈകാര്യം ചെയ്യുന്നത് ഫഹദ് ആണെന്നാണ് പുതിയ വാര്‍ത്തകള്‍.

ഇതിന് മുമ്പ് പൃഥ്വിരാജും മുന്നയും മണിരത്‌നത്തിന്റെ സിനിമയായ രാവണന്റെ തമിഴ്പതിപ്പില്‍ അഭിനയിച്ചിരുന്നു.

പ്രചരിക്കുന്ന വാര്‍ത്തകള്‍ ശരിയാണെങ്കില്‍ മണിരത്‌നം എന്ന അതുല്യപ്രതിഭയുടെ സിനിമയിലൂടെ തമിഴകത്തേക്ക് പ്രവേശിക്കാനുള്ള അപൂര്‍വഭാഗ്യമാണ് ഫഹദിന് ലഭിച്ചിരിക്കുന്നത്.

കൈ എത്തും ദൂരത്ത് എന്ന ആദ്യ പടത്തിന്റെ പരാജയത്തിന് ശേഷം നീണ്ട ഇടവേളയെടുത്ത് തിരിച്ച് വന്ന ഫഹദ് തൊട്ടതെല്ലാം പൊന്നാക്കുന്ന സിനിമകളായിരുന്നു പിന്നീട് പിറന്നത്.

കാറ്റ്ര് എന്നാണ് വരാനിരിക്കുന്ന മണിരത്‌നം സിനിമയ്ക്ക് പേരിട്ടിരിക്കുന്നതെന്നാണ് വാര്‍ത്തകള്‍.