എഡിറ്റര്‍
എഡിറ്റര്‍
മണിരത്‌നം സിനിമയില്‍ ഫഹദ് ഫാസില്‍
എഡിറ്റര്‍
Wednesday 1st January 2014 9:43am

fahad-fazil

മലയാളത്തിലെ ശ്രദ്ധേയനായ താരം ഫഹദ് ഫാസിലിന് കോളിവുഡില്‍ നിന്നും ക്ഷണം. അതും തമിഴിലെ ഏറ്റവും മികച്ച സംവിധായകന്‍ മണിരത്‌നത്തിന്റെ കോളാണ് ഫഹദിനെ തേടിയെത്തിയിരിക്കുന്നത്.

മണിരത്‌നത്തിന്റെ അടുത്ത പ്രൊജക്ടില്‍ ഫഹദ് അഭിനയിക്കുമെന്നാണ് അറിയുന്നത്. നേരത്തേ മലയാളത്തില്‍ നിന്നും മമ്മൂട്ടി, മോഹന്‍ലാല്‍, പൃഥ്വിരാജ് എന്നിവര്‍ക്ക് തമിഴില്‍ മികച്ച വേഷങ്ങള്‍ നല്‍കിയ സംവിധായകനാണ് മണിരത്‌നം.

ചുരുങ്ങിയ കാലത്തിനുള്ളില്‍ മികച്ച നടനെന്ന് പേരെടുത്ത താരമാണ് ഫഹദ് ഫാസില്‍. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ജനപ്രിയ സിനിമകളിലെ നായകനും ഫഹദ് ഫാസില്‍ തന്നെയായിരുന്നു.

മണിരത്‌നം ചിത്രത്തില്‍ അഭിനയിക്കുന്നുവെന്ന വാര്‍ത്തയോട് ഫഹദ് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

Advertisement