കൊച്ചി: പുതിയ ചിത്രമായ ഫ്രൈഡേയിലെ വേഷം താന്‍ ചോദിച്ചുവാങ്ങുകയായിരുന്നെന്ന് നടന്‍ ഫഹദ് ഫാസില്‍. സുഹൃത്തുക്കളില്‍ നിന്ന് കഥ കേട്ടപ്പോള്‍ തന്നെ  ഫ്രൈഡേയിലെ വേഷം മെട്രോ ബോയ് എന്ന തന്റെ ഇമേജ് തിരുത്തിക്കുറിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Ads By Google

Subscribe Us:

ഫ്രൈഡേയുടെ സംവിധായകനായ ലിജില്‍ ജോസ്, കഥാകൃത്ത് നജീം കോയ എന്നിവര്‍ വര്‍ഷങ്ങളായി തന്റെ അടുത്ത സുഹൃത്തുക്കളാണെന്നും ഫഹദ് പറഞ്ഞു. ഇടവേള ഒഴിവാക്കിയാണ് ചിത്രം പൂര്‍ത്തിയാക്കിയതെങ്കിലും റീലീസ് കേന്ദ്രങ്ങളില്‍ പലതിലും ഇത് പാലിക്കപ്പെടാതെ പോയെന്ന് നവാഗത സംവിധായകന്‍ ലിജില്‍ ജോസ് പറഞ്ഞു.

സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്റെ കീഴിലുള്ള തിയേറ്ററുകളില്‍പോലും കഥ ‘മുറിച്ച്’ ഇടവേളയോടെയാണ് പ്രദര്‍ശനം നടത്തുന്നതെന്നും ലിജില്‍ ആരോപിച്ചു.

ചിത്രത്തിന്റെ നിര്‍മാതാവ് സാന്ദ്ര തോമസ്, അഭിനേതാക്കളായ മനു, നിമിഷ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.