എഡിറ്റര്‍
എഡിറ്റര്‍
ഫഹദ് ഫാസിലിന്റെ ‘മണിയറയില്‍ ജിന്ന് ‘
എഡിറ്റര്‍
Saturday 25th January 2014 1:15pm

fahad-fazil

ഫഹദ് ഫാസിലിന്റെ മണിയറയില്‍ ജിന്ന് എന്ന് കേട്ടാല്‍ ആരും ഒന്ന് തെറ്റിദ്ധരിക്കും. നസ്രിയയെ എന്തിന് ജിന്നാക്കിയെന്നൊന്നും ചോദിച്ചുകളയല്ലേ .. ഇത് ഫഹദിന്റെ പുതിയ പടത്തിന്റെ പേരാണ്.

മണിയറയില്‍ ജിന്ന് എന്ന പേരിലെ വ്യത്യസ്തത ചിത്രത്തിനുമുണ്ടാകുമെന്നാണ് സംവിധായകന്‍ അന്‍വര്‍ റഷീദ് പറയുന്നത്.

രഘുനാഥ് പാലേരിയുടെ തിരക്കഥയില്‍ ഒരുങ്ങുന്ന ചിത്രം നിര്‍മിക്കുന്നത് സിയാദ് കോക്കനാണ്.

ചിത്രത്തിലെ നായികയെയോ മറ്റ് താരങ്ങളെയോ തീരുമാനിച്ചിട്ടില്ല.

അരുണ്‍കുമാര്‍ അരവിന്ദ് സംവിധാനം ചെയ്യുന്ന വണ്‍ ബൈ ടുവാണ് ഫഹദിന്റെതായി ഉടന്‍ റിലീസാകുന്ന ചിത്രം.

യൂണിവേഴ്‌സല്‍ സിനിമയുടെ ബനറില്‍ ബി രാകേഷ് നിര്‍മിക്കുന്ന ചിത്രത്തില്‍ ഒരു പൊലീസ് ഓഫീസറായാണ് ഫഹദ് എത്തുന്നത്.

അഞ്ജലി മേനോന്‍ സംവിധാനം ചെയ്യുന്ന ബാംഗ്ലൂര്‍ ഡെയ്‌സാണ് മറ്റൊന്ന്. ചിത്രത്തില്‍ ഫഹദിനൊപ്പം നസ്‌റിയയും അഭിനയിക്കുന്നുണ്ട്.

Advertisement