ഒളിപ്പോരുമായി ഫഹദ് ഫാസില്‍ എത്തുകയാണ്. പക്ഷേ പോര് ബിഗ്‌സ്‌ക്രീനിലാണെന്ന് മാത്രം. സൈബര്‍ ലോകത്താണ് ഫഹദ് ഒളിപ്പോര് നടത്തുന്നത്.

സൈബര്‍ ലോകത്ത് മറഞ്ഞ് നിന്ന് എല്ലാവരെയും അമ്പരപ്പിക്കുകയും ശ്രദ്ധനേടുകയും ചെയ്യുന്ന ആളായാണ് ഫഹദ് ചിത്രത്തിലെത്തുന്നത്.

Ads By Google

ചിത്രത്തില്‍ ഫഹദ് ഇരട്ട വേഷത്തിലെത്തുമെന്നും വാര്‍ത്തകളുണ്ട്.

എ.വി ശശിധരന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഒളിപ്പോര്’. അഭിനേത്രി, ജലത്തില്‍ മത്സ്യം തുടങ്ങിയ ശ്രദ്ധേയമായ  ഡോക്യുമെന്ററികള്‍ ഒരുക്കിയ ആളാണ് ശശിധരന്‍. റൗണ്ട് അപ്പ് സിനിമായാണ് ചിത്രം നിര്‍മിക്കുന്നത്.

കലാഭവന്‍ മണി, തലൈവാസല്‍ വിജയ്, സെറീന വഹാബ്, സിദ്ധാര്‍ഥ് ഭരതന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. പുതുമുഖ താരമായിരിക്കും ചിത്രത്തിലെ നായികാ വേഷം അവതരിപ്പിക്കുക.

ഗോപീകൃഷ്ണനാണ് ഒളിപ്പോരിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. സംഗീതത്തിനും കവിതകള്‍ക്കും ഏറെ പ്രാധാന്യം നല്‍കുന്ന ചിത്രത്തില്‍ ശ്രീനാരായണ ഗുരു, പാബ്ലോ നെരൂദ, കെ.ജി ശങ്കരപ്പിള്ള തുടങ്ങിയവരുടെ കവിതകള്‍ ചിത്രത്തില്‍ ഉള്‍ക്കൊള്ളിക്കാന്‍ ശ്രമിച്ചിട്ടുണ്ട്.

മനോജ് മുണ്ടയാട്ട് ഛായാഗ്രഹണം നിര്‍വഹിയ്ക്കുന്ന ചിത്രത്തിന്റെ സംഗീതം കൈകാര്യം ചെയ്യുന്നത് ജോണ്‍ എ.പി വര്‍ക്കിയാണ്.