കോഴിക്കോട്: പ്രശസ്ത സിനിമതാരം ഫഹദ് ഫാസില്‍ നികുതി വെട്ടിപ്പ് നടത്തിയെന്ന് റിപ്പോര്‍ട്ട്. താരത്തിന്റെ 70 ലക്ഷം രൂപ വിലയുള്ള ബെന്‍സ് കാര്‍ പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്തത് വഴി സര്‍ക്കാര്‍ ഖജനാവിന് 14 ലക്ഷം രൂപ നഷ്ടമുണ്ടായെന്ന് മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ലേസ് പോര്‍ട്ടിലെ വീടിന്റെ മുകളിലത്തെ നിലയുടെ വിലാസത്തിലാണ് രജിസ്‌ട്രേഷന്‍ നടത്തിയിരിക്കുന്നത്. എന്നാല്‍ ഫഹദിനെ അറിയില്ലെന്ന് വീട്ടുടമ പറഞ്ഞു.

Subscribe Us:

Also Read: ‘ഞങ്ങള്‍ പഠിക്കുന്ന കാലത്ത് എ.ബി.വി.പി എന്ന സംഘടന കോളേജില്‍ ഇല്ലായിരുന്നു’; അനില്‍ അക്കര കള്ളം പ്രചരിപ്പിക്കുകയാണെന്ന് സെന്റ് തോമസ്‌ കോളേജ് യൂണിയന്‍ മുന്‍ ചെയര്‍മാന്‍


നേരത്തെ നടി അമലപോളും സമാനരീതിയില്‍ നികുതി വെട്ടിപ്പ് നടത്തിയ വാര്‍ത്ത പുറത്തുവന്നിരുന്നു. നടി ഉപയോഗിക്കുന്ന ബെന്‍സ് കാര്‍ നികുതി വെട്ടിക്കുന്നതിനായി പോണ്ടിച്ചേരി സ്വദേശിയായ എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥിയുടെ പേരില്‍ വ്യജമായി വാങ്ങിയതാണെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

കാറിനെ കുറിച്ച് തനിക്ക് ഒന്നും അറിയില്ലെന്നാണ് പോണ്ടിച്ചേരി സ്വദേശിയായ എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥി പറഞ്ഞത്. അമല ഉപയോഗിക്കുന്ന എ ക്ലാസ് ബെന്‍സാണ് പോണ്ടിച്ചേരി രജിസ്ട്രഷനില്‍ കേരളത്തില്‍ ഓടുന്നത്. പോണ്ടിച്ചേരി സ്വദേശികളായവര്‍ക്ക് മാത്രമേ പോണ്ടിച്ചേരിയില്‍ വാഹനങ്ങള്‍ രജിസ്ട്രര്‍ ചെയ്യാന്‍ സാധിക്കുകയുള്ളു.


Also Read: ഗാന്ധിജിയുടെ സ്വപ്‌നം പൂവണിയാന്‍ രാഹുല്‍ ദളിത് പെണ്‍കുട്ടിയെ വിവാഹം ചെയ്യണമെന്ന് കേന്ദ്രമന്ത്രി


പോണ്ടിച്ചേരി രജിസ്ട്രേഷനിലുള്ള കാര്‍ കേരളത്തിലേക്ക് സ്ഥിര ഉപയോഗത്തിന് കൊണ്ട് വരികയാണെങ്കില്‍ കേരള രജിസ്ട്രേഷനിലേക്ക് മാറ്റണമെന്നുമാണ് നിയമം. 1300 ഓളം വാഹനങ്ങള്‍ ഇത്തരത്തില്‍ പോണ്ടിച്ചേരിയില്‍ രജിസ്ട്രര്‍ ചെയ്യുകയും കേരളത്തില്‍ ഉപയോഗിക്കുകയും ചെയ്തിട്ടുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.