എഡിറ്റര്‍
എഡിറ്റര്‍
നസ്‌റിയ അഭിനയിച്ചോട്ടെ; ഞാന്‍ വീട്ടിലെ കാര്യങ്ങള്‍ നോക്കാം: ഫഹദ് ഫാസില്‍
എഡിറ്റര്‍
Thursday 30th March 2017 12:04pm

വിവാഹശേഷം അഭിനയം നിര്‍ത്തുന്ന നടിമാരുടെ കൂട്ടത്തില്‍ തന്നെയായിരുന്നു നസ്‌റിയ. കരിയറില്‍ തിളങ്ങി നില്‍ക്കുന്ന സമയത്ത് ഫഹദ് ഫാസിലിനെ വിവാഹം ചെയ്തതും വിവാഹശേഷം തത്ക്കാലത്തേക്ക് അഭിനയിക്കുന്നതില്ലെന്ന് തീരുമാനമെടുത്തതും നസ്‌റിയ തന്നെയായിരുന്നു.

എന്നാല്‍ നസ്‌റിയ തുടര്‍ന്നും അഭിനയിക്കുന്നതില്‍ തനിക്ക്് യാതൊരു എതിര്‍പ്പും ഇല്ലെന്ന് പറയുകയാണ് ഫഹദ്. അതുമാത്രമല്ല നസ്‌റിയ അഭിനയിക്കുമ്പോള്‍ വീട്ടിലിരുന്ന് വീട്ടുകാര്യങ്ങള്‍ നോക്കാന്‍ താന്‍ തയ്യാറാണെന്ന് കൂടി താരം പറയുന്നു.

അടുത്തിടെ സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ നസ്രിയ ഇനി അഭിനയിക്കുമോ എന്ന ചോദ്യത്തിനായിരുന്നു ഫഹദിന്റെ മറുപടി.

”ഞാന്‍ ഒരിക്കലും നസ്രിയയെ പൂട്ടിയിട്ടിരിക്കുകയല്ല. അവള്‍ നല്ലൊരു ചിത്രത്തിനു വേണ്ടി കാത്തിരിക്കുകയാണ്. നസ്രിയ അഭിനയിക്കുമ്പോള്‍ ഞാന്‍ വീട്ടിലിരുന്നോളാം. വീട് നോക്കിക്കോളാം”- ഫഹദ് പറയുന്നു.


Dont Miss വന്ദേമാതരം പാടാന്‍ കഴിയില്ലെങ്കില്‍ മീറ്റിങ്ങില്‍ പങ്കെടുക്കേണ്ട; മുസ്‌ലീം കൗണ്‍സിലര്‍മാരോട് മേയര്‍


ഒരുമിച്ച് അഭിനയിക്കുന്നതിനെ പറ്റി ഞങ്ങള്‍ പലപ്പോഴും ചര്‍ച്ച ചെയ്തിട്ടുണ്ട്. കിടക്കയില്‍ നിന്നുമെഴുന്നേറ്റ് മേക്കപ്പ് ഇട്ടു വാ നമുക്ക് അഭിനയിക്കാം എന്ന് പറയുന്നതിനോട് എനിക്ക് യോജിപ്പില്ല.

അവള്‍ക്ക് അഭിനയിക്കാന്‍ തോന്നുമ്പോള്‍ ഞാന്‍ വീട്ടിലെ കാര്യങ്ങള്‍ നോക്കികൊള്ളാം. നസ്രിയ ഒരു ഉത്തമയായ ഭാര്യയാണ്. എന്നെ പോലെയൊരാള്‍ക്ക് തീരുമാനങ്ങള്‍ എടുക്കാന്‍ നസ്രിയ നല്‍കുന്ന ആത്മവിശ്വാസം വലുതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2014 ഓഗസ്റ്റ് 21നായിരുന്നു ഫഹദ് നസ്രിയ വിവാഹം.

Advertisement