എഡിറ്റര്‍
എഡിറ്റര്‍
വിവാഹശേഷം അഭിനയിക്കണോ വേണ്ടയോ എന്ന് തീരുമാനിച്ചിട്ടില്ല: നസ്രിയ
എഡിറ്റര്‍
Wednesday 22nd January 2014 3:30pm

nazriya-new1

ചെന്നൈ: മലയാളത്തിലെ താരജോഡികളായ നസ്രിയയുടേയും ഫഹദ് ഫാസിലിന്റേയും വിവാഹത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.

എങ്കിലും വിവാഹം ശേഷം നസ്രിയ അഭിനയ രംഗത്തുണ്ടാകുമോ എന്ന ചോദ്യമാണ് ഇപ്പോള്‍ ആരാധകരില്‍ നിന്നും ഉയരുന്നത്.

അതിനുള്ള മറുപടിയും നസ്രിയ നല്‍കിക്കഴിഞ്ഞു.

വിവാഹശേഷം അഭിനയിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള എല്ലാ സ്വാതന്ത്ര്യവും ഫഹദ് തനിക്ക് തന്നിട്ടുണ്ടെന്നും എന്നാല്‍ അക്കാര്യത്തെ കുറിച്ച് ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നും നസ്രിയ പറയുന്നു.

തുടര്‍ന്ന് അഭിനയിക്കുന്ന കാര്യത്തില്‍ ഞാന്‍ തന്നെ തീരുമാനമെടുക്കണമെന്നാണ് ഫഹദ് പറയുന്നത്. ഞാന്‍ സിനിമയില്‍ തന്നെ തുടരുന്നതില്‍ ഫഹദിന് യാതൊരു എതിര്‍പ്പും ഇല്ല. എങ്കിലും അത് ആലോചിച്ച് എടുക്കേണ്ട തീരുമാനമാണ്.

ഇതുവരെ ഏറ്റെടുത്ത എല്ലാ സിനിമകളും വിവാഹത്തിന് മുന്‍പ് തന്നെ പൂര്‍ത്തിയാക്കും. പുതിയ സിനിമയ്ക്കായി എന്ന് ഡേറ്റ് കൊടുക്കണം എന്നൊക്കെ വിവാഹശേഷമേ തീരുമാനിക്കുള്ളൂവെന്നും നസ്രിയ പറയുന്നു.

എല്‍ ഫോര്‍ ലവ് എന്ന റൊമാന്റിക് ഡ്രാമാ ചിത്രത്തിലാണ് ഫഹദും നസ്രിയയും ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

Advertisement