കൊച്ചി: വാഹനം പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ചെയ്ത് നികുതി വെട്ടിപ്പ് നടത്തിയ സംഭവം പുറത്തായതിന് പിന്നാലെ നടന്‍ ഫഹദ് ഫാസിലിന്റെ കാറുകളുടെ നമ്പര്‍പ്ലേറ്റ് മാറ്റിയ നിലയില്‍.

തൃപ്പൂണിത്തുറയിലെ ഫ്‌ലാറ്റില്‍ വാഹന ഉടമകള്‍ക്ക് നോട്ടീസ് നല്‍കാന്‍ ഉദ്യോഗസ്ഥര്‍ എത്തിയപ്പോഴാണ് ഫഹദിന്റെ ഉള്‍പ്പെടെയുള്ള കാറുകളുടെ നമ്പര്‍പ്ലേറ്റുകള്‍ മാറ്റിയ നിലയില്‍ കണ്ടെത്തിയത്.

്തൃപ്പൂണിത്തുറയിലെ ഫ്ളാറ്റില്‍മാത്രം പോണ്ടിച്ചേരി രജിസ്ട്രേഷനിലുള്ള പത്തോളം ആഡംബര വാഹനങ്ങളാണ് കണ്ടെത്തിയത്. എന്നാല്‍ വാഹനത്തിന്റെ ഉടമകളാരും കേരളത്തിലെന്ന മറുപടിയാണ് ഫ്‌ളാറ്റില്‍ നിന്നും ലഭിച്ചത്.


Dont miss രാഹുലിന്റെ സന്ദര്‍ശനത്തിന് പിന്നാലെ ഗുജറാത്തില്‍ അമിത് ഷാ എത്തും; ക്യാമ്പ് ചെയ്യുന്നത് അഞ്ച് ദിവസം


കാറുടമകള്‍ നിസ്സഹകരിച്ചാല്‍ നോട്ടീസ് നല്‍കി കടുത്ത നടപടികളിലേയ്ക്ക് കടക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

വ്യാജമേല്‍വിലാസം ഉപയോഗിച്ച് ഫഹദ് ഫാസിലിന്റെ ആഡംബര കാര്‍ പുതുച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതായി വാര്‍ത്ത പുറത്തുവന്നിരുന്നു. സിനിമാ താരം അമലാപോളും നടനും എംപിയുമായി സുരേഷ് ഗോപിയും ഇത്തരത്തില്‍ നികുതി വെട്ടിപ്പു നടത്തിയതായും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.

ആംഡബര കാറുകള്‍ രജിസ്റ്റര്‍ ചെയ്യുവാന്‍ കേരളത്തില്‍ പതിനാല് ലക്ഷം രൂപ നികുതി നല്‍കേണ്ടി വരുമ്പോള്‍ പോണ്ടിച്ചേരിയില്‍ ഒന്നരലക്ഷം രൂപ മാത്രമേ ഈടാക്കുന്നുള്ളൂ. ഇതുകൊണ്ട് കൂടിയാണ് പലരും വാഹനം മറ്റുള്ളവരുടെ വ്യാജവിലാസങ്ങള്‍ ഉപയോഗിച്ച് ഇത്തരത്തില്‍ വാഹനം രജിസ്റ്റര്‍ ചെയ്യുന്നത്.