എഡിറ്റര്‍
എഡിറ്റര്‍
ഫഹദ് ഫാസിലും,റിമയും ‘ഹൗസ് ബോട്ടി’ല്‍ ഒന്നിക്കുന്നു
എഡിറ്റര്‍
Thursday 6th June 2013 12:39pm

fahad-and-rima

മലയാള സിനിമയില്‍ തംരംഗം സൃഷ്ടിച്ച യുവ സംവിധായകന്‍ ആഷിഖ് അബുവിന്റെ ’22 ഫീമെയില്‍ കോട്ടയ’ത്തിന് ശേഷം ഫഹദ് ഫാസിലും, റിമ കല്ലിങ്കലും വിണ്ടും ഒന്നിക്കുന്ന പുതിയ ചിത്രമാണ് ‘ഹൗസ് ബോട്ട്’ . നവാഗതനായ കെ സൂരജാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
Ads By Google

നേരത്തെ ഇരുവരും ഒന്നിച്ചഭിനയിച്ച 22 ഫീമെയില്‍ കോട്ടയത്തില്‍ ടെസ്സയും,സിറിലുമായി മികച്ച പ്രകടനമാണ് ഫഹദും, റിമയും കാഴ്ച്ച വെച്ചിരുന്നത്.

പുതിയ ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയായതായി സംവിധായകന്‍ അറിയിച്ചു.
ഒരു സംഘം ആളുകള്‍ ഒരു ഹൗസ്‌ബോട്ടില്‍ യാത്ര പോകുന്നതും തുടര്‍ന്നുണ്ടാവുന്ന സംഭവവികാസങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം. ആക്ഷന് പ്രാമുഖ്യം കൊടുക്കുന്ന ചിത്രത്തിലെ മറ്റ്  അഭിനയ നോതാക്കളുടെ കാര്യത്തില്‍ തീരുമാനമായിട്ടില്ല.

എന്നാല്‍  ഫോട്ടോഗ്രാഫറും നടനുമായ എന്‍. എല്‍. ബാലകൃഷ്ണന്‍ നീണ്ട ഇടവേളയ്ക്കു ശേഷം ഈ ചിത്രത്തിലൂടെ വെള്ളിത്തിരയിലേക്ക് മടങ്ങിയെത്തുമെന്നുള്ള റിപ്പോര്‍ട്ടുകളുണ്ട്.

Advertisement