എഡിറ്റര്‍
എഡിറ്റര്‍
വ്യാജ എസ്.എം.എസ്: ഉറവിടം പാക്കിസ്ഥാനെന്ന് ഫേസ്ബുക്കും യൂട്യൂബും
എഡിറ്റര്‍
Tuesday 21st August 2012 4:12pm

ന്യൂദല്‍ഹി: ആസാം കലാപത്തിന്റെ പശ്ചാത്തലത്തില്‍ പ്രചരിച്ച സന്ദേശങ്ങളുടെ ഉറവിടം പാക്കിസ്ഥാനാണെന്ന് സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റായ ഫേസ്ബുക്കും വീഡിയോ ഷെയറിങ് വെബ്‌സൈറ്റായ യൂട്യൂബും. ഫേസ്ബുക്കിലെയും യൂട്യൂബിലെയും ഉള്ളടക്കങ്ങളില്‍ ഭൂരിപക്ഷവും പാക്കിസ്ഥാനില്‍ നിന്നാണ് അപ്‌ലോഡ് ചെയ്തതെന്ന് ഇവര്‍ സര്‍ക്കാരിനെ അറിയിച്ചു.

Ads By Google

സന്ദേശങ്ങള്‍ക്കൊപ്പം ഉപയോഗിച്ച ചിത്രങ്ങള്‍ ആസാം കലാപവുമായി ബന്ധമില്ലാത്തതും മിക്കവയും മോര്‍ഫ് ചെയ്തതുമാണെന്നും ഇവര്‍ അറിയിച്ചു. പാക്കിസ്ഥാനില്‍ നിന്നാണ് വിദ്വേഷം വളര്‍ത്തുന്ന സന്ദേശങ്ങള്‍ വന്നതെന്ന കേന്ദ്രസര്‍ക്കാരിന്റെ നിലപാടിനെ സാധൂകരിക്കുന്നതാണ് ഫേസ്ബുക്കിന്റെയും യൂട്യൂബിന്റെയും കണ്ടെത്തല്‍.

ഇന്ത്യയുടെ അധികാര പരിധിക്ക് പുറത്ത് നിന്നാണ് ഈ സന്ദേശങ്ങള്‍ വന്നതെന്നതിനാല്‍ ഇതിനെതിരെ നടപടിയെടുക്കാന്‍ തങ്ങള്‍ക്ക് ഉത്തരവാദിത്തമില്ലെന്നാണ് ഈ രണ്ട് വെബ്‌സൈറ്റുകളും പറയുന്നത്.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ താമസിക്കുന്ന വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലുള്ളവരെ ഭീഷണിപ്പെടുത്തുന്ന സന്ദേശങ്ങള്‍ അടുത്തിടെ പ്രചരിച്ചിരുന്നു. മൊബൈലിലൂടെയും സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റികളിലൂടെയും പ്രചരിച്ച ഈ സന്ദേശങ്ങളുടെ ഉറവിടം പാക്കിസ്ഥാനാണെന്ന് കേന്ദ്ര ആഭ്യന്തരസെക്രട്ടറി കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു. ഇത് സംബന്ധിച്ച തെളിവുകള്‍ തങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍ പാക്കിസ്ഥാന്‍ ഇക്കാര്യം നിഷേധിച്ച് രംഗത്തുവരികയും ചെയ്തിരുന്നു.

Advertisement