എഡിറ്റര്‍
എഡിറ്റര്‍
‘പേപ്പറു’മായി ഫെയ്‌സ്ബുക്ക്
എഡിറ്റര്‍
Wednesday 15th January 2014 11:36pm

facebook3

ന്യൂദല്‍ഹി: ഫെയ്‌സ്ബുക്കിലെ പിള്ളേര്‍ പത്രം വായിക്കില്ലെന്ന പരാതി ഇനി വേണ്ട. പോസ്റ്റുകള്‍ കാണുന്നതോടൊപ്പം  ഫെയ്‌സ്ബുക്കില്‍ പത്രവും വായിക്കാം.

ഫെയ്‌സ്ബുക്കിന്റെ മൊബൈല്‍ ന്യൂസ് റീഡിംഗ് സര്‍വ്വീസായ ഇതിന് ‘പേപ്പര്‍’ എന്നു തന്നെയാണ് പേരുനല്‍കിയിരിക്കുന്നത്.

രണ്ടാഴ്ചക്കകം ആരംഭിക്കുന്ന പേപ്പര്‍ സര്‍വ്വീസിലൂടെ ന്യൂയോര്‍ക്ക് ടൈംസിന്റെയും വാഷിംങ്ടണ്‍ പോസ്റ്റിലേയും വാര്‍ത്തകള്‍ വായിക്കാം. ഒപ്പം മറ്റു ഫെയ്‌സ്ബുക്ക് അപ്‌ഡേറ്റ്‌സും കാണാം.

വാര്‍ത്തകള്‍ ഫ്‌ളിപ്പ് ബോര്‍ഡ് മാതൃകയിലായിരിക്കും ഡിസ്‌പ്ലേ ചെയ്യുക. പത്രമാതൃകയിലുള്ള ഈ ഡിജിറ്റല്‍ വിപ്ലവത്തിന് ഫെയ്‌സ്ബുക്ക് സി.ഇ.ഒ മാര്‍ക്ക് സുക്കര്‍ബര്‍ഗ് നേരിട്ട് പങ്കാളിയാണ്.

Advertisement