ന്യൂദല്‍ഹി: ഇനി ഫേസ്ബുക്കില്‍ നിങ്ങളുടെ മനസ്സിലുള്ളത് കൂട്ടുകാരെ അറിയിക്കാന്‍ നീളന്‍ ലേഖനങ്ങളൊന്നും ടൈപ്പ് ചെയ്യേണ്ടതില്ല. ഒറ്റ സ്‌മൈലികൊണ്ട് മനസ്സിലുള്ളത് സുഹൃത്തുക്കളെ അറിയിക്കാനാവുമെന്നാണ് ഫേസ്ബുക്ക് ഉപയോക്താക്കളോട് പറയുന്നത്.

Ads By Google

പുതിയ ഇമോഷനുകള്‍ സ്റ്റാറ്റസ് ആയി കൊണ്ടുവരാനുള്ള ശ്രമത്തിലാണ് ഫേസ്ബുക്ക് ഇപ്പോള്‍. പുതിയ അപ്‌ഡേഷന്‍ യാഥാര്‍ത്ഥ്യമായാല്‍ നിങ്ങളുടെ ഭക്ഷണം, മനോവിചാരം, വായന, അങ്ങനെ നിങ്ങളുമായി ബന്ധപ്പെട്ടതെല്ലാം ഒറ്റ ക്ലിക്കില്‍ പറയാം.

പുതിയ അപ്‌ഡേഷന്‍ ഉടന്‍ തന്നെ ഉപയോക്താക്കളില്‍ എത്തിക്കാനുള്ള ശ്രമത്തിലാണ് ഫേസ്ബുക്ക്. ഇപ്പോഴുള്ള സ്റ്റാറ്റസില്‍ കുറഞ്ഞ ഇമോഷന്‍സ് മാത്രമേ ഉള്‍ക്കൊള്ളിക്കാന്‍ സാധിക്കുകയുള്ളൂ.

പുതിയ അപ്‌ഡേഷനിലൂടെ പുതിയ ഉപയോക്താക്കളെ ആകര്‍ഷിക്കാനും നിലവിലുള്ളവരെ പിടിച്ചുനിര്‍ത്താനുമാണ് ഫേസ്ബുക്ക് ശ്രമിക്കുന്നത്. ഉപയോക്താക്കള്‍ക്ക് ഇനി അവരുടെ മനസ്സിലുള്ളത് വളരെ എളുപ്പത്തില്‍ സുഹൃത്തുക്കളുമായി പങ്കുവെക്കാമെന്നാണ് ഫേസ്ബുക്ക് പറയുന്നത്.