അമേരിക്കന്‍ അക്കാദമി ഓഫ് മാട്രിമോണിയല്‍ ലോയേഴ്‌സ് ഈയിടെ നടത്തിയ സര്‍വേ പ്രകാരം അഞ്ചിലൊന്ന് വിവാഹമോചനങ്ങള്‍ക്കും സോഷ്യല്‍ നെറ്റുവര്‍ക്കായ ഫെയ്‌സ്ബുക്കുമായി ബന്ധമുണ്ട്. വിവാഹമോചിതരായവരില്‍ ഏതാണ്ടെല്ലാവരും സോഷ്യല്‍ സൈറ്റായ ഫെയ്‌സ്ബുക്കാണ് വഞ്ചിച്ചു എന്നതിനു തെളിയിക്കാന്‍ ഉപയോഗിച്ചത്.

ഫെയ്‌സ് ബുക്കിലൂടെ പ്രചരിപ്പിച്ച അശ്ശീല സന്ദേശങ്ങളും ഫോട്ടോഗ്രാഫുകളും പെരുമാറ്റ ദൂഷ്യത്തിനുള്ള തെളിവായി ഹാജരാക്കാറുണ്ട്. 15%പേര്‍ മൈസ് സ്‌പെയ്‌സും, 5% ട്വറ്ററും വിവാഹമോചനത്തിന് കാരണമായി ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ജീവിതത്തിന്റെ സ്വകാര്യതകള്‍ പോലും സോഷ്യല്‍ സൈറ്റുകളിലൂടെ പ്രചരിപ്പിക്കുകയാണ്. പരിചയമില്ലാത്ത ആളുകളോട് പരിധിവിട്ട ലൈഗിക സംഭാഷണങ്ങളും വിവാഹ ബന്ധങ്ങളില്‍ പ്രശ്‌നമുണ്ടാക്കാം. ഡിവോഴ്‌സ് ഓണ്‍ലൈനിന്റെ മാനേജിങ് ഡയറക്ടര്‍ മാര്‍ക്ക് കീനാന്‍ പറയുന്നു.