Administrator
Administrator
വിവരം ഉപയോക്താക്കളുടേത്, ലാഭം ഫെയ്‌സ്ബുക്കിന്
Administrator
Monday 18th April 2011 10:50am

facebook use users detail for ads and make proffit

ലോസ് ഏഞ്ചല്‍സ്: തങ്ങളുടെ സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റിനെ ഏതെല്ലാം രീതിയില്‍ ഉപയോഗപ്പെടുത്താം എന്നതിനെക്കുറിച്ച് ഗവേഷണം നടത്തുകയാണ് ഫെയ്‌സ്ബുക്ക്. ഫെയ്‌സ്ബുക്കില്‍ അംഗങ്ങളായുള്ളവരുടെ വിവരങ്ങളും അപ്‌ഡേഷനുകളും ഉപയോഗിച്ച് പണമുണ്ടാക്കാനാണ് കമ്പനി ഇപ്പോള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.

സംഗതി ഇതാണ്. ഫെയ്‌സ്ബുക്കില്‍ രജിസ്റ്റര്‍ ചെയ്തവരുടെ പ്രൊഫൈലില്‍ നിന്നും അപ്‌ഡേറ്റില്‍ നിന്നും സന്ദേശങ്ങളില്‍ നിന്നുമുള്ള കീ വേര്‍ഡുകള്‍ കമ്പനികള്‍ക്ക് നല്‍കുകയും അതുവഴി പണമുണ്ടാക്കുകയുമാണ് ചെയ്യുന്നത്. ഫേയ്‌സ്ബുക്ക് ഉപയോഗിക്കുന്നവരുടെ ഇഷ്ടങ്ങളും അനിഷ്ടങ്ങളും താല്‍പ്പര്യങ്ങളുമെല്ലാം മനസിലാക്കി അതില്‍ നിന്നും സാമ്പത്തികമായ മുതലെടുപ്പ് നടത്തുകയാണ് ചെയ്യുന്നത്.

ഉദാഹരണത്തിന് നിങ്ങള്‍ വിവാഹം കഴിക്കാന്‍ പോവുകയാണെന്നിരിക്കട്ടെ. ഭാവി വരന്റേയോ വധുവിന്റേയോ ഫോട്ടോകളോ മറ്റ് വിവരങ്ങളോ എല്ലാം ഫെയ്‌സ്ബുക്കില്‍ അപ്‌ഡേറ്റ് ചെയ്യാന്‍ സാധ്യതയേറെയാണ്. ഇത് ഫെയ്‌സ്ബുക്കുമായി കരാറിലേര്‍പ്പെട്ട കമ്പനികള്‍ മനസിലാക്കുകയും അതിനനുസരിച്ച് പരസ്യങ്ങള്‍ നല്‍കുകയുമാണ് ചെയ്യുന്നത്. കല്യാണം നടത്താന്‍ പറ്റിയ സ്ഥലത്തിന്റെയോ കാറ്ററിംഗ് നടത്തുന്ന കമ്പനികളുടേയോ ഒക്കെ പരസ്യങ്ങള്‍ തുടര്‍ന്ന് നിങ്ങള്‍ക്ക് ലഭിക്കും.

2007ല്‍ ഫെയ്‌സ്ബുക്ക് ഇത്തരമൊരു നീക്കം നടത്തിയിരുന്നു. എന്നാല്‍ ഫെയ്‌സ്ബുക്ക് ഉപയോഗിക്കുന്നവര്‍തന്നെ കമ്പനിയെ കോടതിയിലെത്തിച്ചതോടെ അത് പിന്‍വലിക്കുകയായിരുന്നു.

Advertisement