Categories

ഇന്ത്യയില്‍ ഫെയ്‌സ്ബുക്കിന് 25 മില്യണ്‍ ഉപയോക്താക്കള്‍

facbook in india crossed 25 million mark

ന്യൂദല്‍ഹി: പ്രമുഖ സോഷ്യല്‍ നെറ്റ് വര്‍ക്ക് സൈറ്റായ ഫെയ്‌സ്ബുക്കിന്റെ ഇന്ത്യയിലെ ഉപയോക്താക്കളുടെ എണ്ണം 25 മില്യണ്‍ കവിഞ്ഞു. ഫെയ്‌സ്ബുക്കിന്റെ ആഗോള പ്രവര്‍ത്തനം നിയന്ത്രിക്കുന്ന വൈസ് ചെയര്‍മാന്‍ ഡെവിഡ് ഫിഷറാണ് ഇക്കാര്യം വ്യക്തമാത്തിയത്.

മറ്റ് സോഷ്യല്‍ സൈറ്റുകളെ ഏറെ പിന്നിലാക്കിയാണ് ഫെയ്‌സ്ബുക്ക് ഇന്ത്യയില്‍ ആരാധകരെ സ്വന്തമാക്കിയത്. വളകെ കുറഞ്ഞ കാലയളവിലാണ് മാര്‍ക്ക് സുക്കര്‍ബര്‍ഗിന്റെ തലയില്‍ വിരിഞ്ഞ ഈ കമ്മ്യൂണിറ്റി സൈറ്റ് പ്രശസ്തിയിലേക്കെത്തിയത്. ഓര്‍ക്കുട്ടും ട്വിറ്ററുമെല്ലാം ഫെയ്‌സ്ബുക്കിന്റെ പ്രവാഹത്തില്‍ ഒതുങ്ങിപ്പോയി.

കേന്ദ്രമന്ത്രി പ്രണബ് മുഖര്‍ജി, ബോളിവുഡ് താരം ആമിര്‍ ഖാന്‍, ക്രിക്കറ്റ് താരങ്ങള്‍ ഉള്‍പ്പടെ നിരവധി അറിയപ്പെടുന്നതും അല്ലാത്തതുമായ ആളുകള്‍ ഫെയ്‌സ്ബുക്കില്‍ അക്കൗണ്ട് സ്വന്തമാക്കിയിട്ടുണ്ട്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.