എഡിറ്റര്‍
എഡിറ്റര്‍
ഫേസ്ബുക്കിന് 9 വയസ്സ്
എഡിറ്റര്‍
Tuesday 5th February 2013 11:37am

ന്യൂദല്‍ഹി: ലോകത്തിലെ ഏറ്റവും വലിയ സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റായ ഫേസ്ബുക്കിന ഒമ്പതാം പിറന്നാള്‍. പിറന്നാള്‍ ദിവസം വലിയ ആഘോഷമൊന്നുമില്ലാതെയാണ് ഫേസ്ബുക്ക് കടന്ന് പോയത്. ഫേസ്ബുക്കിലെ പല പ്രമുഖര്‍ പോലും പിറന്നാള്‍ അറിഞ്ഞില്ല എന്നതും ശ്രദ്ധേയമാണ്.

Ads By Google

2004 ഫെബ്രുവരി 4 നാണ് ഫേസ്ബുക്ക് പുതിയൊരു ലോകം തുറക്കുന്നത്. ഫേസ്ബുക്ക് സി.ഇ.ഒ മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ നേതൃത്വത്തില്‍ നാല് കോളേജ് സുഹൃത്തുക്കള്‍ ചേര്‍ന്നാണ് ഫേസ്ബുക്ക് ആരംഭിക്കുന്നത്.

ഹാര്‍വാര്‍ഡ് സര്‍വകലാശാലയിലെ സുഹൃത്തുക്കളായ മാര്‍ക്ക് സക്കര്‍ബര്‍ഗ്, എഡ്വാര്‍ഡോ സാവറിന്‍, ഡസ്റ്റിന്‍ മോസ്‌കോവിറ്റ്‌സ്, ക്രിസ് ഹ്യൂഗ്‌സ് എന്നീ സുഹൃത്തുക്കള്‍ ചേര്‍ന്നാണ് ഫേസ്ബുക്ക് ആരംഭിക്കുന്നത്.

ആദ്യഘട്ടത്തില്‍ ഹാര്‍വാര്‍ഡ് സര്‍വകാലശാലയിലെ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി ആരംഭിച്ച സേവനം ഒമ്പത് വര്‍ഷങ്ങള്‍ കൊണ്ട് ലോകത്താകമാനമായി ഒരു ബില്യണ്‍ ഉപയോക്താക്കളുള്ള മറ്റൊരു ലോകമായി മാറുകയായിരുന്നു.

ആദ്യഘട്ടത്തില്‍ ‘ദി ഫേസ്ബുക്ക് ഡോട്ട് കോം’ എന്ന പേരിലായിരുന്നു ഫേസ്ബുക്ക് അറിയപ്പെട്ടത്. 2008 ലാണ് സക്കര്‍ബര്‍ഗ് ഇന്ന് നമ്മള്‍ കാണുന്ന ഫേസ്ബുക്ക് എന്ന ഡൊമൈനിലേക്ക് സൈറ്റിനെ മാറ്റുന്നത്.

2009 ല്‍ കോംപീറ്റ് ഡോട്ട് കോം നടത്തിയ സര്‍വേയില്‍ ലോകത്ത് ഏറ്റവും കൂടുതല്‍ ഉപയോക്താക്കളുള്ള സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റായി ഫേസ്ബുക്കിനെ തിരഞ്ഞെടുത്തിരുന്നു.

ഇന്ന് അമേരിക്കയില്‍ മാത്രം മൊത്തം ജനസംഖ്യയുടെ 41.06 ശതമാനം പേരും ഫേസ്ബുക്ക് ഉപയോക്താക്കളാണ്. ഇന്ത്യയില്‍ കഴിഞ്ഞ വര്‍ഷം മാത്രം 132 ശതമാനം ഫേസ്ബുക്ക് ഉപയോക്താക്കളാണ് ഉണ്ടായിരിക്കുന്നത്.

എന്തായാലും നമുക്കും ആശംസിക്കാം, ലോകത്തെമ്പാടും നല്ല സൗഹൃദങ്ങളും ആശയങ്ങളും പ്രചരിപ്പിക്കാന്‍ സഹായിച്ച ഫേസ്ബുക്കിന് മധുരമുള്ള ജന്മദിനം.

Advertisement