ലാസ് വേഗസ്: ഈ കരിങ്കാലികളെക്കൊണ്ട് മാര്‍ക്ക് സുക്കര്‍ബര്‍ഗ് തോറ്റു. എന്തെല്ലാം അപവാദങ്ങളാണ് അവര്‍ ഫെയ്‌സ്ബുക്കിനേക്കുറിച്ച് പറഞ്ഞുപരത്തുന്നത്. ഫെയ്‌സ്ബുക്ക് ‘കച്ചവടം’ നിര്‍ത്താന്‍ പോവുകയാണെന്നാണ് ഏറ്റവും പുതിയ ആരോപണം. ആരോപണം കമ്പനി തള്ളിയതോടെയാണ് കോടിക്കണക്കിന് വരുന്ന ‘ഫേയ്‌സ്ബുക്കന്‍മാര്‍ക്കും ബുക്കികള്‍’ക്കും ആശ്വാസമായത്.

രണ്ടു ദിവസമായി ഏറെ ചര്‍ച്ചചെയ്യപ്പെടുന്ന വിഷയമായിരുന്നു ഫേയ്‌സ്ബുക്കിന്റെ അടച്ചുപൂട്ടല്‍. ഒരു ഓണ്‍ലൈന്‍ വെബ്‌സൈറ്റില്‍ ഇത്തരമൊരു വാര്‍ത്ത വന്നതോടെയാണ് വിവാദങ്ങള്‍ തുടങ്ങിയത്.എന്നാല്‍ 500 മില്യണിലധികം വരുന്ന ആളുകള്‍ക്ക് ആശ്വാസമായി കമ്പനിതന്നെ രംഗത്തെത്തുകയായിരുന്നു.

Subscribe Us: