ലണ്ടന്‍: സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് രംഗത്തെ അതികായരായ ഫേയ്‌സ്ബുക്കിന് ഇനി സ്വന്തമായി ഫോണും. ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐ.എന്‍.ക്യൂ മൊബൈലാണ് ഫേയ്‌സ്ബുക്കിന് മാത്രമായുള്ള ഫോണ്‍ രൂപീകരിക്കാന്‍ തയ്യാറെടുക്കുന്നത്.

പ്രധാനമായും 18-28 വയസിനിടയിലുള്ളവരെ ലക്ഷ്യമിട്ടുള്ള രണ്ട് ആന്‍ഡ്രോയ്ഡ് സമാര്‍ട്ട്‌ഫോണുകളാണ് പുറത്തിറക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് ഐ.എന്‍.ക്യൂ വ്യക്തമാക്കി. സ്വന്തമായി ഫോണ്‍ പുറത്തിറക്കുന്നുവെന്ന വാര്‍ത്ത ഫേയ്‌സ്ബുക്ക് സ്ഥിരീകരിച്ചിട്ടുണ്ട്.

ഫേയ്‌സ്ബുക്ക് ഉപയോക്താക്കള്‍ക്ക് വളരെ വേഗത്തില്‍ ചാറ്റും പോസ്റ്റിംങും അപലോഡിങും എല്ലാം നടത്താന്‍ ഫോണ്‍ സഹായിക്കും. ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്യുന്നത് ഇനി മെസ്സെജ് അയക്കുന്നതുപോലെ സിമ്പിളായിരിക്കും.

എന്നാല്‍ പുതിയ ഫോണിന്റെ വില എത്രയായിരിക്കുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല. വൈ-ഫൈ, ബ്ലൂടൂത്ത്, ജി.പി.എസ് സൗകര്യങ്ങളോടുകൂടിയതായിരിക്കും ഫേയ്‌സ്ബുക്ക് ഫോണ്‍.