Categories

ട്വിറ്റര്‍ സ്വന്തമാക്കാന്‍ ഫേയ്‌സ്ബുക്ക് ശ്രമിച്ചു?

ന്യൂയോര്‍ക്ക്: സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് രംഗത്തെ അതികായരായ ഫേയ്‌സ്ബുക്ക് ട്വിറ്ററിനെ സ്വന്തമാക്കാന്‍ ശ്രമം നടത്തിയിരുന്നതായി റിപ്പോര്‍ട്ട്. 500 മില്യണ്‍ ഡോളറിന്റെ വാഗ്ദാനം ട്വിറ്റര്‍ നിരസിക്കുകയായിരുന്നുവെന്ന് ‘ഫിനാന്‍ഷ്യല്‍ ടൈംസ്’ റിപ്പോര്‍ട്ട് ചെയ്യുന്നു.

ട്വിറ്റര്‍ കോ-ചെയര്‍മാന്‍ ബിസി സ്‌റ്റോണുമായി നടത്തിയ അഭിമുഖത്തിലാണ് കച്ചവടത്തെക്കുറിച്ചുള്ള വിവരം പുറത്തുവന്നത്. ഫേയ്‌സ്ബുക്ക് സി ഇ ഒ മാര്‍ക്ക് സുക്കര്‍ബര്‍ഗ് 500 മില്യണ്‍ ഡോളറിന്റെ വാഗ്ദാനവുമായി ട്വിറ്ററിനെ സമീപിക്കുകയായിരുന്നുവെന്നാണ് ഫിനാന്‍ഷ്യല്‍ ടൈംസ് വ്യക്തമാക്കിയിരിക്കുന്നത്. എന്നാല്‍ ട്വിറ്ററിന്റെ സഹഉടമകളായ ഇവാന്‍ വില്യംസ്, ജാക്ക് ഡോര്‍സി എന്നിവര്‍ ഇത് നിരസിക്കുകയായിരുന്നു.

സന്ദേശകൈമാറ്റത്തിനായി 2006ല്‍ രൂപീകരിച്ച ട്വിറ്റര്‍ കടുത്ത സാമ്പത്തികപ്രതിസന്ധി നേരിടുകയാണെന്നാണ് റിപ്പോര്‍ട്ട്. 2010 നവംബര്‍ വരെ 175 മില്യണ്‍ ആളുകള്‍ ട്വിറ്ററില്‍ കൂടുകൂട്ടിയിട്ടുണ്ട്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.