Categories

പരസ്യശൃംഖലയൊരുക്കാന്‍ ഫെയ്‌സ്ബുക്ക് വരുന്നു

facebook-ad

സാന്‍ഫ്രാന്‍സിസ്‌കോ: സ്വന്തമായി പരസ്യ ശൃംഖലയൊരുക്കാനായി സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റായ ഫെയ്‌സ്ബുക്ക് ഒരുങ്ങുന്നു.

ഫെയ്‌സ്ബുക്ക് പേജിന് പുറമെ സ്മാര്‍ട്ട് ഫോണുകളിലും പ്രത്യേക അപ്ലിക്കേഷനുകള്‍ വഴി പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കാനാണ് കമ്പനി ആലോചിക്കുന്നത്.

ഫെയ്‌സ്ബുക്കിന്റെ പേജുകളില്‍ പ്രത്യക്ഷപ്പെടുന്ന പരസ്യങ്ങളിലൂടെയാണ് കമ്പനിക്ക് പ്രധാനമായും വരുമാനം ലഭിക്കുന്നത്. ഈ വരുമാനം വര്‍ദ്ധിപ്പികയാണ് പുതിയ പദ്ധതിയിലൂടെ ഫെയ്‌സ്ബുക്ക് ലക്ഷ്യമിടുന്നത്.

പരീക്ഷണാടിസ്ഥാനത്തില്‍ ഏതാനും പരസ്യ ദാതാക്കള്‍ക്കും മൊബൈല്‍ അപ്ലിക്കേഷനിലും മാത്രമായരിക്കും ഇത് നടപ്പിലാക്കുക.

മൊബൈല്‍ അപ്ലിക്കേഷനിലൂടെ പരസ്യങ്ങള്‍ നല്‍കുന്നതു വഴി കൂടുതല്‍ സാമ്പത്തിക നേട്ടം കൈവരിക്കാനാവുമെന്ന പ്രതീക്ഷയിലാണ് ഫെയ്‌സ്ബുക്ക്.

Tagged with: