എഡിറ്റര്‍
എഡിറ്റര്‍
‘റിപ്ലേ ടു കമ്മന്റ്’ ഫീച്ചറുമായി ഫേസ്ബുക്ക് വരുന്നു
എഡിറ്റര്‍
Monday 12th November 2012 12:35pm

ന്യൂദല്‍ഹി: ഉപയോക്താക്കളെ കൂടുതല്‍ ആകര്‍ഷിക്കാനുള്ള വഴികള്‍ തേടുകയാണ് ഫേസ്ബുക്ക്. ഇതിന്റെ ഭാഗമായി പുതിയ പരീക്ഷണങ്ങളിലാണ് ഫേസ്ബുക്ക്.

സൗണ്ട് അലേര്‍ട്ട് നോട്ടിഫിക്കേഷനും വണ്‍ കോളം ടൈം ലൈനും ശേഷം കമന്റുകള്‍ക്ക് റിപ്ലേ ബട്ടണുമായാണ് ഫേസ്ബുക്ക് എത്തുന്നത്.

Ads By Google

പുതിയ ഫീച്ചര്‍ പ്രകാരം ഒറിജിനല്‍ പോസ്റ്റില്‍ കമ്മന്റിന് റിപ്ലേ നല്‍കുന്നതിന് പകരം പ്രത്യേക കമന്റിന് റിപ്ലേ നല്‍കാം.

‘പോസ്റ്റില്‍ കമന്റ് ചെയ്യുന്നതിന് ഞങ്ങള്‍ പുതിയൊരു വഴി പരീക്ഷിക്കുകയാണ്. ഇനിമുതല്‍ ഒറിജിനല്‍ പോസ്റ്റില്‍ കമന്റ് ചെയ്യുന്നതിനൊപ്പം പ്രത്യേക കമന്റിനും റിപ്ലേ നല്‍കാം.’ ഫേസ്ബുക്ക് അറിയിച്ചു.

നിലവില്‍ ഒരു ലൈക് ബട്ടണ്‍ മാത്രമാണ് കമന്റിന് താഴെയായി ഉള്ളത്. പുതിയ അപ്‌ഡേഷന്‍ വന്നാല്‍ കമന്റിനൊപ്പം റീപ്ലേക്കുള്ള ഓപ്ഷന്‍ കൂടിയുണ്ടാകും. ഇത് ആരൊക്കെ തമ്മിലാണ് സംസാരിച്ചതെന്നും ആര്‍ക്കാണ് റിപ്ലേയെന്നും പെട്ടന്ന് മനസ്സിലാക്കാന്‍ സാധിക്കും.

സൗണ്ട് അലേര്‍ട്ട് നോട്ടിഫിക്കേഷനാണ് ഫേസ്ബുക്കിന്റെ മറ്റൊരു പ്രധാന പരീക്ഷണം. ഈ അപ്‌ഡേഷന്‍ സാധ്യമായാല്‍ ടൈം ലൈനില്‍ ആരെങ്കിലും പോസ്റ്റ് ചെയ്താല്‍ ശബ്ദത്തോടുകൂടി നോട്ടിഫിക്കേഷന്‍ സാധ്യമാകും.

Advertisement