എഡിറ്റര്‍
എഡിറ്റര്‍
ഒരു കോളം ടൈം ലൈനുമായി ഫേസ്ബുക്ക്
എഡിറ്റര്‍
Friday 2nd November 2012 10:15am

ന്യൂദല്‍ഹി: ഫേസ്ബുക്കിന്റെ രണ്ട് കോളം ടൈം ലൈന്‍ കൊണ്ട് പൊറുതിമുട്ടിയോ. എങ്കില്‍ ഇതാ ഒരു സന്തോഷ വാര്‍ത്ത. ടൈം ലൈന്‍ ഒരു കോളമായി ചുരുക്കുന്നതിനുള്ള ജോലിയിലാണ് ഫേസ്ബുക്ക്.

പുതിയ പരീക്ഷണത്തിന്റെ ഭാഗമായി ചുരുങ്ങിയ ഫേസ്ബുക്ക് ഉപയോക്താക്കള്‍ക്ക് ഒരു കോളം ടൈം ലൈന്‍ പരീക്ഷിക്കാനുള്ള തയ്യാറെടുപ്പിലാണ് ഫേസ്ബുക്ക്.

Ads By Google

പുതിയ ടൈം ലൈന്‍ അനുസരിച്ച് വലത് കോളം അല്‍പം ചെറുതായിരിക്കും. ഇവിടെയാവും ഉപയോക്താവിന്റെ റീസന്റ് ആക്ടിവിറ്റികള്‍ കാണിക്കുക.

ഇത് കൂടാതെ പുതിയ ടൈംലൈനില്‍ പുതിയ പോസ്റ്റിന് കൂടുതല്‍ പ്രാധാന്യം നല്‍കുന്ന രീതിയിലാണ്. ഇപ്പോഴുള്ള ടൈം ലൈനിനേക്കാളും കൂടുതല്‍ വ്യാപ്തിയിലാവും പോസ്റ്റുകള്‍ ഉണ്ടാകുക.

എന്നാല്‍ പുതിയ ടൈം ലൈനെ കുറിച്ച് കൂടുതല്‍ വെളിപ്പെടുത്താന്‍ ഫേസ്ബുക്ക് തയ്യാറായിട്ടില്ല. പുതിയ അപ്‌ഡേഷനുമായി ഫേസ്ബുക്ക് ഉടന്‍ എത്തുമെന്നാണ് അറിയുന്നത്.

Advertisement