Categories

ഫെയ്‌സ്ബുക്ക് ഈ-മെയില്‍ പുറത്തിറക്കി

സാന്‍ഫ്രാന്‍സിസ്‌കോ: ഗൂഗിള്‍ ജി മെയിലിനും യാഹൂ മെയിലിനും ശക്തമായ വെല്ലുവിളിയുയര്‍ത്തി ഫെയ്‌സ്ബുക്ക് പുതിയ മെസ്സേജ് സംവിധാനം പുറത്തിറക്കി. ജിമെയിലിലെ കോണ്‍ടാക്റ്റ് ഉപയോഗിച്ച് ഫെയ്‌സ്ബുക്ക് അംഗസംഖ്യ വര്‍ധിപ്പിക്കാന്‍ ഇനി അനുവദിക്കില്ലെന്ന പ്രഖ്യാപനമാണ് ഫെയ്‌സ്ബുക്ക് മെയില്‍ രൂപീകരിക്കാന്‍ പ്രേരിപ്പിച്ചത്.

‘ @ facebook.com’ എന്ന പുതിയ അഡ്രസായിരിക്കും ഫെയ്‌സ്ബുക്ക് മെയില്‍ സംവിധാനത്തിന്റേത്. എന്നാല്‍ തങ്ങളുടെ പുതിയ സംവിധാനത്തെ വെറും ഈ-മെയില്‍ എന്ന ഗണത്തില്‍ പെടുത്തരുതെന്നാണ് ഫെയ്‌സ്ബുക്ക് സി ഇ ഒ സുക്കര്‍ബെര്‍ഗ് പറഞ്ഞു.

എകദേശം 350 മില്യണിലധികം വരുന്ന ഫെയ്‌സ്ബുക്ക് ആരാധകര്‍ക്ക് പുതിയ സംവിധാനം സഹായകമാകും. പരമ്പരാഗത ഈ-മയില്‍ സംവിധാനത്തെ ഉടച്ചുവാര്‍ക്കുന്നതാണ് പുതിയ സംവിധാനമെന്ന് ഫെയ്‌സ്ബുക്ക് വ്യക്തമാക്കിയിട്ടുണ്ട്.

ഫെയ്‌സ്ബുക്കിന്റെ ഇമെയില്‍ സംവിധാനം ആശയവിനിമയത്തിന്റെ ലോകത്ത് നാഴികകല്ലായി മാറും. ഏതായാലും ഫെയ്‌സ്ബുക്ക് ഇമെയില്‍ തുടങ്ങിയാല്‍ ഗൂഗിളും ഫെയ്‌സ്ബുക്കും തമ്മിലുള്ള മത്സരത്തിന്റെ ഒരു പുത്തന്‍ യുഗമായിരിക്കും ഇനി വരാന്‍ പോകുന്നത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.