ന്യൂയോര്‍ക്ക്:  ഫേസ്ബുക്ക് ഓഹരിവില വീണ്ടും തകര്‍ച്ചയുടെ വക്കില്‍. കഴിഞ്ഞ മേയില്‍ 38 ഡോളറിന് ഇനിഷ്യല്‍ പബ്ലിക് ഓഫറുമായി വന്ന ഫേസ്ബുക്ക് ഓഹരി വ്യാഴാഴ്ച നാസ്ഡാക് ഓഹരിവിപണിയില്‍ ക്ലോസ് ചെയ്തത് 19.87 ഡോളറിനാണ്.

Ads By Google

Subscribe Us:

ഏറെ ആഘോഷത്തോടെ ഐ.പി.ഒ ചരിത്രത്തിലെ വലിയ സംഭവമായാണ് ഫേസ്ബുക്ക് ഓഹരിയുടെ ഐ.പി.ഒ വന്നത്. എന്നാല്‍ ആവേശം കെട്ടടങ്ങിയപ്പോള്‍ നിക്ഷേപകര്‍ ഓരോരുത്തരായി ഓഹരികള്‍ വിറ്റൊഴിയുന്ന കാഴ്ചയായിരുന്നു കണ്ടത്‌.

വ്യാഴാഴ്ച മാത്രം 6.27ശതമാനമാണ് ഫേസ്ബുക്ക് ഓഹരിയുടെ വിലയിടിഞ്ഞത്. വ്യാഴാഴ്ച ഓഹരിവില 19.83 ഡോളര്‍ എന്ന നിലയില്‍ വരെ ഒരു ഘട്ടത്തില്‍ ഇടിഞ്ഞിരുന്നു. ഫേസ്ബുക്ക് ഓഹരിയുടെ ഇതുവരെയുള്ള ഏറ്റവും താഴ്ന്ന വിലയാണിത്.

ഫേസ്ബുക്കിന്റെ വളര്‍ച്ചയെപ്പറ്റി സാമ്പത്തിക രംഗത്തെ ചില വിദഗ്ധര്‍ സംശയം പ്രകടിപ്പിക്കുന്നതാണ് ഓഹരിവില ഇടിയാനുള്ള കാരണമായി പറയുന്നത്.