ന്യൂദല്‍ഹി: ഫേസ്ബുക്ക് മെസ്സേജുകള്‍ നവീകരിക്കുന്നു. ഇനിമുതല്‍  രണ്ട്‌ ഭാഗങ്ങളായാണ് ഫേസ്ബുക്ക് മെസ്സേജുകള്‍ കാണുക. പുതിയ മെസ്സേജുകള്‍ ഇടതുഭാഗത്തും വായിച്ച മെസ്സേജുകള്‍ വലതുഭാഗത്തുമായാണ് ഉണ്ടാവുക.

Ads By Google

Subscribe Us:

മെസ്സേജുകളില്‍ കൂടുതല്‍ ഫോട്ടോകള്‍ ഉള്‍പ്പെടുത്താനും പുതിയ അപ്‌ഡേഷനിലൂടെ കഴിയും.

അയച്ചയാളുടെ പേരോ കീവേര്‍ഡോ ഉപയോഗിച്ച് മെസ്സേജ് സെര്‍ച്ച് ചെയ്യാനും പുതിയ അപ്‌ഡേഷന്‍ സൗകര്യമൊരുക്കുന്നു.

എല്ലാ മെസ്സേജുകളും ഒരുമിച്ച് കാണുന്ന രീതിയിലാണ് ഇതുവരെ ഫേസ്ബുക്ക് മെസ്സേജുകള്‍ ഉള്ളത്‌. പുതിയ കോണ്‍വര്‍സേഷനുകള്‍ മറ്റൊരു പേജിലായിരുന്നു കണ്ടിരുന്നത്.

വരുന്ന ആഴ്ച്ചകളില്‍ തന്നെ പുതിയ അപ്‌ഡേഷന്‍ ഫേസ്ബുക്കില്‍ ലഭ്യമാകുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.