ന്യൂയോര്‍ക്ക്: ഫേസ്ബുക്കിലെ വ്യാജന്മാരുടെ എണ്ണം കേട്ട് ആരുടേയും കണ്ണ് മിഴിക്കേണ്ട, 76 മില്യണ്‍!. ഫേസ്ബുക്കിന്റെ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് വ്യാജന്മാരുടെ എണ്ണത്തെ കുറിച്ച് പരാമര്‍ശിച്ചിരിക്കുന്നത്. ഫേസ്ബുക്കിന്റെ 1.06 ബില്യണ്‍ ഉപയോക്താക്കളില്‍ 76 മില്യണ്‍ വ്യാജന്മാരാണാണെന്നാണ് പറയുന്നത്.

Ads By Google

ഒന്നില്‍ കൂടുതല്‍ അക്കൗണ്ടുകള്‍ ഉപയോഗിക്കുന്നവരെ കൂടി ഉള്‍പ്പെടുത്തിയതാണ് പുതിയ കണക്കുകള്‍. മൂന്ന് വിഭാഗങ്ങളായാണ് ഫേസ്ബുക്ക് വ്യാജന്മാരെ തിരിച്ചിരിക്കുന്നത്.

ഡ്യൂപ്ലിക്കേറ്റ് അക്കൗണ്ട്, മിസ് ക്ലാസിഫൈഡ് അക്കൗണ്ട്‌സ്, അണ്‍ഡിസൈറബിള്‍ അക്കൗണ്ട് എന്നിവയാണ് മൂന്ന് വിഭാഗങ്ങള്‍. മാസത്തില്‍ ഫേസ്ബുക്ക് ഉപയോഗിക്കുന്നവര്‍, ദിവസേന ഉപയോഗിക്കുന്നവര്‍, മൊബൈല്‍ ഉപയോക്താക്കള്‍ എന്നിവരെയാണ് റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഒന്നില്‍ കൂടുതല്‍ അക്കൗണ്ട് ഉപയോഗിക്കുന്നവര്‍ സൈറ്റിന്റെ നിബന്ധനകള്‍ പാലിക്കുന്നില്ലെന്നാണ് ഫേസ്ബുക്ക് പറയുന്നത്.