ചെന്നൈ: സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചും പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്തും ഫേസ്ബുക്കില്‍ പോസ്റ്റിട്ട ഗവേഷണ വിദ്യാര്‍ത്ഥിയെ തമിഴ്‌നാട് പൊലീസ് ഗുണ്ടാ നിയമപ്രകാരം അറസ്റ്റ് ചെയ്തു.

Subscribe Us:

ചിദംബരം അണ്ണാമലൈ സര്‍വകലാശാല സോഷ്യോളജി ഗവേഷണ വിദ്യാര്‍ത്ഥി കുബേരന്‍ ആണ് അറസ്റ്റിലായത്. യുവാവിനെ കോടതിയില്‍ ഹാജരാക്കി കടലൂര്‍ സെന്‍ട്രല്‍ ജയിലില്‍ അടച്ചു.


Dont Miss ദിലീപിന് ജാമ്യമില്ല


തമിഴ് ദേശീയ പെരിയക്കം സംഘടനാ പ്രവര്‍ത്തകനാണ്. ഓയില്‍ ആന്‍ഡ് നാച്വറല്‍ ഗ്യാസ് കോര്‍പ്പറേഷന്‍ പൈപ്പ് ലൈന്‍ പദ്ധതിക്കെതിരെ തഞ്ചാവൂര്‍ ജില്ലയിലെ കതിരമംഗലത്ത് നാട്ടുകാരുടെ നേതൃത്വത്തില്‍ തുടരുന്ന അനിശ്ചിതകാല സമരത്തിന് പിന്തുണ നല്‍കി കുബേരന്‍ അഭിപ്രായം പറഞ്ഞതാണ് സംസ്ഥാന സര്‍ക്കാരിനെ പ്രകോപിച്ചത്.

ക്ലാസ് ബഹിഷ്‌കരിച്ച് കതിരമംഗലം പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാന്‍ ഈ മാസം 20 ന് സര്‍വകലാശാല പരിസരത്ത് സംഘടിപ്പിക്കണമെന്ന് വിദ്യാര്‍ത്ഥികളോട് അഭ്യര്‍ഥിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇദ്ദേഹത്തെ ഗുണ്ടാ നിയമപ്രകാരം പൊലീസ് അറസ്റ്റ് ചെയ്തത്.