എഡിറ്റര്‍
എഡിറ്റര്‍
ചെന്നിത്തല പകല്‍ കോണ്‍ഗ്രസും രാത്രി സംഘപരിവാറും: ഫെയ്‌സ്ബുക്ക് പോസ്റ്റിട്ട യൂത്ത് കോണ്‍ഗ്രസ് നേതാവിനെ പുറത്താക്കി
എഡിറ്റര്‍
Friday 3rd February 2017 10:13am

chennikummanam

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പകല്‍ കോണ്‍ഗ്രസുകാരനും രാത്രി സംഘപരിവാറിനൊപ്പവുമാണെന്ന് കാണിച്ച് ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ട യൂത്ത് കോണ്‍ഗ്രസ് നേതാവിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി.

യൂത്ത് കോണ്‍ഗ്രസിന്റെ കോഴഞ്ചേരി മണ്ഡലം സെക്രട്ടറി എബിന്‍ ജോണിനെയാണ് പാര്‍ട്ടി പുറത്താക്കിയത്. ആറ് വര്‍ഷത്തേക്കാണ് എബിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിരിക്കുന്നതെന്ന് ഡി.സി.സി പ്രസിഡന്റ് ബാബു ജോര്‍ജ്ജ് അറിയിച്ചു.

പകല്‍ കോണ്‍ഗ്രസുകാരനായും രാത്രി സംഘപരിവാറുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ചിലര്‍ കോണ്‍ഗ്രസിലുണ്ടെന്ന് മുതിര്‍ന്ന നേതാവ് എ.കെ ആന്റണിയുടെ അഭിപ്രായപ്രകടനത്തിന് പിന്നാലെയായിരുന്നു എബിന്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്.

chennikumma2ചെന്നിത്തലുടെ പാതിമുഖവും കുമ്മനത്തിന്റെ പാതിമുഖവും ചേര്‍ത്തുള്ള ഒരു ഫോട്ടോ ഷെയര്‍ ചെയ്തുകൊണ്ട് ആന്റണി പറഞ്ഞത് വളരെ ശരിയായ പ്രസ്താവനയാണെന്നും ഇതുപോലുള്ള ആളുകള്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍തുടരുന്നത് തന്നെപ്പോലുള്ളവര്‍ക്ക് സ്വീകരിക്കാന്‍ കഴിയില്ലെന്നും എബിന്‍ കുറിച്ചത്. പോസ്റ്റ് വൈറലായതോടെയാണ് എബിനെതിരെ നടപടി എടുത്തത്.

ഈ പോസ്റ്റ് ലൈക്ക് ചെയ്ത മറ്റൊരു യൂത്ത് കോണ്‍ഗ്രസ് നേതാവിനോടും ഡി.സി.സി സെക്രട്ടറിയോടും രേഖാമൂലം വിശദീകരണം നല്‍കാനും കോണ്‍ഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്.

Advertisement