എഡിറ്റര്‍
എഡിറ്റര്‍
ചില്ലറ വ്യാപാരവുമായി ഫേസ്ബുക്ക്
എഡിറ്റര്‍
Tuesday 9th October 2012 12:49pm

സാന്‍ഫ്രാന്‍സിസ്‌കോ: വീട് പുതുക്കല്‍, വസ്ത്രങ്ങള്‍, ചില്ലറ വ്യാപാരം തുടങ്ങിയ കാര്യങ്ങളില്‍ ഫേസ്ബുക്ക് പുതിയ പരീക്ഷണം നടത്തുന്നു. ഇ-കൊമേഴ്‌സിന്റെ ഭാഗമായി നിന്ന് സോഷ്യല്‍ നെറ്റ്‌വര്‍ക്കിന്റെ ഉപഭോക്താക്കള്‍ക്ക് വേണ്ടി വിഷ്‌ലിസ്റ്റ് ഉണ്ടാക്കാനാണ് ഫേസ്ബുക്ക് ശ്രമിക്കുന്നത്.

ഈ പുതിയ ഫീച്ചര്‍ ആവശ്യമുള്ളവര്‍ക്ക് പ്രത്യേകമായിട്ടുള്ള വാണ്ട് എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യാം. ഏഴ് ചില്ലറ വ്യാപാരികളുമായി സഹകരിച്ചാണ് ഫേസ്ബുക്ക് ഈ പ്രവര്‍ത്തനത്തിന് തുടക്കമിടുന്നത്.

Ads By Google

ഫേസ്ബുക്ക് ഉപഭോക്താക്കള്‍ക്ക് പ്രോഡക്ട് ഇഷ്ടമായെങ്കില്‍ ക്ലിക്ക് ചെയ്തുകൊണ്ട് പ്രോഡക്ട് വാങ്ങാം.

ഫേസ്ബുക്കിന്റെ ഒരു ബില്ല്യണ്‍ ഉപഭോക്താക്കള്‍ക്ക് ഓണ്‍ലൈന്‍ കൊമേഴ്‌സിന്റെ സഹായത്തോടെ പ്രോഡക്ട് സെലക്ട് ചെയ്യുകയും ഓണ്‍ലൈന്‍ സ്‌റ്റോര്‍ വഴി കൈമാറാനും കഴിയുന്നതും ഈ പദ്ധതിയുടെ പ്രത്യേകതയാണ്.

റീട്ടയ്‌ലേഴ്‌സിന്റെ സൈറ്റില്‍ നിന്നും ഉപഭോക്താക്കള്‍ സാധനങ്ങള്‍ പര്‍ച്ചേഴ്‌സ് ചെയ്യുന്നതിന് ഫേസ്ബുക്ക് ഫീസ് ഈടാക്കില്ലെന്ന് ഫേസ്ബുക്കിന്റെ വക്താവ് പറഞ്ഞു.

പുതിയ പദ്ധതിയിലൂടെ ഫേസ്ബുക്കിന് കൂടുതല്‍ വരുമാനം ഉണ്ടാക്കാന്‍ കഴിയുമെന്ന് നിരീക്ഷകര്‍ പറയുന്നു.

Advertisement