വാഷിംഗ്ടണ്‍: തങ്ങളുടെ സേവനങ്ങളും പുതിയ നീക്കങ്ങളും ജനങ്ങളിലേക്കെത്തിക്കാന്‍ ശ്രമിക്കുന്ന മാധ്യമപ്രവര്‍ത്തകരെ ആദരിക്കാന്‍ തന്നെയാണ് ഫേയ്‌സ്ബുക്കിന്റെ പുറപ്പാട്. മാധ്യമപ്രവര്‍ത്തകര്‍ക്കായി പേജ് തന്നെയാണ് ഫെയ്‌സ്ബുക്ക് തയ്യാറാക്കിയിരിക്കുന്നത്.

‘ദി ജേര്‍ണലിസ്റ്റ് ഓണ്‍ ഫേയ്‌സ്ബുക്ക് ‘ എന്നാണ് പുതിയ പേജിന് പേരുനല്‍കിയിരിക്കുന്നത്. തങ്ങളുടെ പുതിയ പദ്ധതികളെക്കുറിച്ചും സേവനങ്ങളെക്കുറിച്ചും വ്യക്തമാക്കാനും ഫേയ്‌സ്ബുക്കിലെ ഓഡിയന്‍സുമായി സമ്പര്‍ക്കം പുലര്‍ത്താനുമെല്ലാം ലക്ഷ്യമിട്ടുള്ളതാണ് പേജ്.

സോഷ്യല്‍ മീഡീയ എന്ന നിലയില്‍ കഴിഞ്ഞവര്‍ഷം മുതലാണ് ഫേയ്‌സ്ബുക്ക് മാധ്യമപ്രവര്‍ത്തകരുമായി അടുത്തിടപഴകാന്‍ തുടങ്ങിയത്. ഈ നീക്കം തങ്ങള്‍ക്ക് ഏറെ ഗുണംചെയ്തിട്ടുണ്ടെന്ന് ഫേയ്‌സ്ബുക്ക് സമ്മതിച്ചിട്ടുണ്ട്.